ഛത്തിസ്ഗഡിൽ കന്യാസ്ത്രീകളെ വർഗീയവാദികൾ വിചാരണ ചെയ്തതും അതിന്റെ അടിസ്ഥാനത്തിൽ അവരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ദീപിക ദിനപത്രം. കന്യാസ്ത്രീകളല്ല ബന്ദി, മതേതര ഭരണഘടന എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് രൂക്ഷവിമർശനമുള്ളത്.കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ബന്ദിയാക്കിയത് എന്നും രാജ്യം ഭരിക്കുന്ന ബിജെപിയുടെ അനുഗ്രഹാശീർവാദത്തോടെ വർഗീയവാദികളുടെ പ്രവർത്തനമെന്നും പത്രം വിമർശിക്കുന്നു. ന്യൂനപക്ഷങ്ങൾ കേരളത്തിലൊഴിച്ച് ഇന്ത്യയിൽ മറ്റെല്ലായിടത്തും അരക്ഷിതാവസ്ഥയിലാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.Also Read: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി ഇടത് എംപിമാർകേരളത്തിലെ ബിജെപി അണിയുന്ന മുഖംമൂടിയെയും മുഖപ്രസംഗത്തിൽ വിമർശിക്കുന്നുണ്ട്. കന്യാസ്ത്രീകൾക്കു കുറ്റപത്രവും കേരളത്തിൽ പ്രശംസാപത്രവും കൊടുക്കുന്ന ബിജെപിയുടെ രാഷ്ട്രീയം മതേതരസമൂഹം തിരിച്ചറിയണമെന്നും. ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തമില്ലാത്തതാണെന്നും പത്രം വിമർശിക്കുന്നു.അതേസമയം വിഷയത്തിൽ രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി ഡോ. ജോൺ ബ്രിട്ടാസ് എംപിയും വി ശിവദാസൻ എംപിയും. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് ആവശ്യം. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റിലെ അംഗങ്ങളായ സിസ്റ്റർ പ്രീത മേരിയെയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെയുമാണ് അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ആരോപിച്ച് ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തത്.Also Read: ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റ്; ‘ന്യൂനപക്ഷങ്ങൾക്കെതിരെ ബിജെപി സർക്കാരുകൾ നടത്തുന്ന കടന്നാക്രമണങ്ങളുടെ മറ്റൊരു ഉദാഹരണം’: മന്ത്രി പി എ മുഹമ്മദ് റിയാസ്കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.The post ന്യൂനപക്ഷങ്ങൾ കേരളത്തിലൊഴിച്ച് എല്ലായിടത്തും അരക്ഷിതാവസ്ഥയിൽ: കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദീപിക ദിനപത്രം appeared first on Kairali News | Kairali News Live.