ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റ്; രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയരണമെന്ന് മന്ത്രി പി രാജീവ്‌

Wait 5 sec.

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്ക് എതിരായി നടന്ന അന്യായ നടപടിയിൽ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയരണമെന്ന് മന്ത്രി പി രാജീവ്‌. എത്രയും പെട്ടന്ന് അവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം മതനിരപേക്ഷ സമൂഹം ഒറ്റകെട്ടായി നിന്ന് പ്രതിഷേധിക്കണമെന്നും അഭ്യർഥിച്ചു. രാജ്യത്ത് ന്യൂനപക്ഷങ്ങൾഅരക്ഷിതാവസ്ഥയിലാണ്. സ്റ്റാൻ സ്വാമിയുടെ ഉദാഹരണം നമുക്ക് മുന്നിലുണ്ട്. സംസ്ഥാന സർക്കാർ കൃത്യമായി ഇതിൽ ഇടപെടുമെന്നും മന്ത്രി അറിയിച്ചു. അക്കാര്യം അവരുടെ കുടുംബത്തെ അറിയിക്കും. ഇത് ക്രൈസ്തവ സമൂഹത്തിന്റെ മാത്രം പ്രശ്നം അല്ല. ഇത് രാജ്യത്തിന്റെ പൊതുവായ പ്രശ്നമാണ്.ALSO READ; ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റ്; ‘ന്യൂനപക്ഷങ്ങൾക്കെതിരെ ബിജെപി സർക്കാരുകൾ നടത്തുന്ന കടന്നാക്രമണങ്ങളുടെ മറ്റൊരു ഉദാഹരണം’: മന്ത്രി പി എ മുഹമ്മദ് റിയാസ്ആർ എസ്‌ എസ്‌ പരിപാടിയിൽ വിസി മാർ പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ആർ എസ്‌ എസ്‌ ഔദ്യോഗികമായി കാവിവൽക്കരണം നടത്താൻ ശ്രമിക്കുകയാണ്. അത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങൾക്കെതിരെ ബിജെപി സർക്കാരുകൾ നടത്തുന്ന തുടർച്ചയായ കടന്നാക്രമണങ്ങളുടെ മറ്റൊരു ഉദാഹരണമാണ് കന്യാസ്ത്രീകളുടെ അറസ്റ്റെന്ന് മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞു.അതേസമയം, സംഭവത്തിൽ ഇടത് എംപിമാർ രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. ചട്ടം 267 പ്രകാരം സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് എംപിമാർ ആവശ്യം ഉന്നയിച്ചത്.The post ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റ്; രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയരണമെന്ന് മന്ത്രി പി രാജീവ്‌ appeared first on Kairali News | Kairali News Live.