ബി ജെ പി ഭരിക്കുന്ന ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ന്യൂനപക്ഷങ്ങള്‍ക്കെതിരായി ആര്‍ എസ് എസ് നടത്തുന്ന ഏറ്റവും പുതിയ നീക്കമെന്ന് മന്ത്രി എം ബി രാജേഷ്. വിചാരധാരയില്‍ മുസ്ലിം, കമ്മ്യൂണിസ്റ്റുകാര്‍, ക്രൈസ്തവര്‍ എന്നിവരെ ആഭ്യന്തര ശത്രുക്കളായി കണ്ടിട്ടുണ്ട്. ഈ വിഷയത്തില്‍ ഉറക്കം നടിക്കുന്നവര്‍ ഉണ്ടെന്നും സംഘപരിവാരുകാരെ ചിലര്‍ രക്ഷകരായി കാണുന്നുണ്ടെങ്കില്‍ അത് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ സർവകലാശാല വി സിമാരില്‍ നിന്ന് പ്രതീക്ഷയ്ക്കാത്ത കാര്യമാണ് ആർ എസ് എസ് ജ്ഞാനസഭയുമായി ബന്ധപ്പെട്ട് സംഭവിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. മോദിസ്തുതി നടത്താന്‍ ശശി തരൂരിന് വിലക്കില്ലെന്ന് പാലോട് രവി വിഷയത്തിൽ മന്ത്രി പറഞ്ഞു. എന്നാല്‍ എല്‍ ഡി എഫിനെ കുറിച്ച് നല്ലത് പറഞ്ഞാല്‍ വിലക്ക്. വിചിത്രമാണ് കോണ്‍ഗ്രസിന്റെ കാര്യമെന്നും അദ്ദേഹം പറഞ്ഞു.Read Also: ‘രാജ്യത്താകെ ന്യൂനപക്ഷങ്ങളെ നീക്കം ചെയ്യുന്നതിനുള്ള നടപടിയാണ് കേന്ദ്രം ചെയ്യുന്നത്’; പ്രധാനമന്ത്രിയാണ് ഇതിന് നേതൃത്വം കൊടുക്കുന്നതെന്നും വി ശിവന്‍കുട്ടിKey Words: Chhattisgarh nun arrest, mb rajeshThe post കന്യാസ്ത്രീകളുടെ അറസ്റ്റ് ന്യൂനപക്ഷങ്ങള്ക്കെതിരായി ആര് എസ് എസ് നടത്തുന്ന ഏറ്റവും പുതിയ നീക്കമെന്ന് എം ബി രാജേഷ് appeared first on Kairali News | Kairali News Live.