സൗദിയിൽ സന്ദർശക വിസയിലെത്തിയ വിവിധ വിഭാഗങ്ങൾക്ക് അന്തിമമായി രാജ്യം വിടുന്നതിനുള്ള യാത്രാ കാലാവധി നീട്ടിനൽകിക്കൊണ്ട് ജവാസാത്ത് സുപ്രധാന പ്രഖ്യാപനം നടത്തി.1447 സഫർ മാസം ഒന്നാം തീയതി മുതൽ പുതിയ 30 ദിവസത്തെ അധിക കാലാവധി പ്രാബല്യത്തിൽ വന്നു. ബാധകമായ ഫീസുകളും പിഴകളും സൗദി നിയമങ്ങൾക്കനുസരിച്ച് അടയ്ക്കുന്നതിനെ ആശ്രയിച്ചായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.യോഗ്യരായ വ്യക്തികൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ അബ്ഷറി ൽ ലഭ്യമായ “തവാസുൽ” സേവനം വഴി അപേക്ഷ സമർപ്പിച്ച് ഈ പുതിയ ഇളവ് പ്രയോജനപ്പെടുത്താമെന്ന് പ്രസ്താവനയിൽ പറയുന്നു.രാജ്യം വിടാനുള്ള സമയപരിധി നീട്ടി നൽകിയത് എല്ലാ സന്ദർശകരും പ്രയോജനപ്പെടുത്തണമെന്ന് ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു. ഇത് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് രാജ്യം വിടാനും കൂടുതൽ പിഴകളിൽ നിന്ന് ഒഴിവാകാനും സഹായിക്കും.പുറത്തുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാനും സൗദി അറേബ്യയുടെ താമസ കുടിയേറ്റ നിയമങ്ങൾ പാലിക്കുന്നതിന് പിന്തുണ നൽകാനുമാണ് ഈ പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.ഈ അറിയിപ്പ് വഴി നിരവധി സന്ദർശക വിസക്കാർക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. ഇളവ് തീരുന്നതിന് മുൻപ് തന്നെ അബ്ഷർ വഴി അപേക്ഷകൾ സമർപ്പിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കുക.The post സൗദി അറേബ്യയിൽ വിസിറ്റിംഗ് വിസയിലെത്തിയവർക്ക് രാജ്യം വിടാനുള്ള സമയപരിധി 30 ദിവസം നീട്ടിനൽകി; നടപടിക്രമങ്ങൾ അബ്ഷിർ വഴി appeared first on Arabian Malayali.