കനത്ത മഴ, വെള്ളപ്പൊക്കം, പൊടിക്കാറ്റ്; സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം

Wait 5 sec.

സൗദി അറേബ്യലെ ഏഴ് മേഖലകളിൽ ഇന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ഇന്ന് റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ ഉൾപ്പെടുന്ന കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു.വിവിധ തീവ്രതയിലുള്ള മഴ, അതിശക്തമായ കാറ്റ്, പൊടിക്കാറ്റ്, ഉഷ്ണതരംഗം തുടങ്ങിയ സാഹചര്യങ്ങളാണ് ഈ മുന്നറിയിപ്പുകളിൽ ഉൾപ്പെടുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ തൽസ്ഥിതി തുടരും.മക്ക മേഖല: മക്ക പ്രവിശ്യയിൽ 11 ഗവർണറേറ്റുകളിലാണ് മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നത്. അൽ-അർദിയത്ത്, അൽ-ഖുർമ, തർബ, റനിയ, അൽ-മുവൈഹ് എന്നിവിടങ്ങളിൽ നേരിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടും.പുണ്യ തലസ്ഥാനമായ മക്ക, ജമൂം, അൽ-അർദിയത്ത് എന്നിവിടങ്ങളിൽ ഇടിമിന്നലോടും ആലിപ്പഴ വർഷത്തോടും കൂടിയ ഇടത്തരം മഴ അനുഭവപ്പെടും. ഷഫ, കിയ, അദം, മൈസാൻ എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ഇത് വെള്ളപ്പൊക്കത്തിനും ദൃശ്യപരിധി പൂർണ്ണമായും നഷ്ടപ്പെടുന്നതിനും ഇടയാക്കും. ജിദ്ദയിൽ പൊടിക്കാറ്റ് പ്രതീക്ഷിക്കുന്നു. ഖുൻഫുദ, അൽ-ലൈത്ത്, അൽ-ഷുഐബ എന്നിവിടങ്ങളിൽ ശക്തമായ കാറ്റും പൊടിക്കാറ്റും കാരണം ദൃശ്യപരിധി കുറയും.അസീർ മേഖല: അസീർ മേഖലയിൽ അബഹ, ഖമീസ് മുഷൈത്, അഹദ് റഫീദ, സറാത് ഉബൈദ, ദഹ്‌റാൻ അൽ-ജനൂബ്, അൽ-നമാസ്, ബിൽഖർൻ, ബീഷ, തത്‌ലീത്, അൽ-ഖഹ്‌മ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പുകൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ ശക്തമായതും ഇടത്തരവുമായ മഴയും ആലിപ്പഴ വർഷവും ശക്തമായ കാറ്റും അനുഭവപ്പെടും. ദൃശ്യപരിധി പൂർണ്ണമായും നഷ്ടപ്പെടാനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. റിജാൽ അൽ-മാ, അൽ-മജാർദ, മുഹൈൽ, അൽ-അംവാഹ്, അൽ-അരീൻ, ത്വാരിബ് എന്നിവിടങ്ങളിൽ ശക്തമായ കാറ്റും പൊടിക്കാറ്റും പ്രതീക്ഷിക്കുന്നു.അൽ-ബാഹ മേഖല: അൽ-ബാഹ മേഖലയിൽ അൽ-ബാഹ, ബൽജുർഷി, അൽ-മന്ദാഖ്, അൽ-ഖുറാ, ബനി ഹസ്സൻ എന്നിവിടങ്ങളിൽ ഇടത്തരം മഴ പ്രതീക്ഷിക്കുന്നു. അൽ-മഖ്വാഹ്, ഖൽവാഹ്, ഫർഅത്ത് ഗാമിദ് അൽ-സിനാദ്, അൽ-ഹജ്‌റ എന്നിവിടങ്ങളിൽ ശക്തമായ കാറ്റും പൊടിക്കാറ്റും അനുഭവടും. ചില ഭാഗങ്ങളിൽ ആലിപ്പഴ വർഷവും വെള്ളപ്പൊക്കവും പ്രതീക്ഷിക്കുന്നു.ജിസാൻ മേഖല: ജിസാനിൽ ഫൈഫ, അൽ-അർദ, അൽ-ഐദാബി, അൽ-രീത്, ഹറൂബ് എന്നിവിടങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴയും ശക്തമായ കാറ്റും ഇടിമിന്നലും ആലിപ്പഴ വർഷവും പ്രതീക്ഷ്‌ടിക്കുന്നു. സബിയ, അബു അരീഷ്, അൽ-ത്വാൽ, സാമ്ത എന്നിവിടങ്ങളിൽ നേരിയ മഴയുണ്ടാകും. ബീഷ്, ജിസാൻ, ഫർസാൻ ദ്വീപ് എന്നിവിടങ്ങളിൽ ശക്തമായ കാറ്റും പൊടിക്കാറ്റും കാരണം ദൃശ്യപരിധി കുറയുകയും ഉയർന്ന തിരമാലയും അനുഭവപ്പെടും.റിയാദ് മേഖല: റിയാദ് മേഖലയിൽ അൽ-ദവാദ്മി, അഫീഫ്, അൽ-ഖുവൈയ, അൽ-അഫ്ലാജ്, വാദി അൽ-ദവാസിർ, അൽ-സലെയ്ൽ എന്നീ ഗവർണറേറ്റുകളിൽ പൊടിക്കാറ്റും മലിനമായ അന്തരീക്ഷവുമാണ് മുന്നറിയിപ്പിൽ ഉൾപ്പെടുന്നത്. ഈ സാഹചര്യങ്ങൾ രാവിലെ എട്ട് മുതൽ രാത്രി ഒമ്പത് വരെ തുടരും.കിഴക്കൻ പ്രവിശ്യ: കിഴക്കൻ പ്രവിശ്യയിൽ ദമ്മാം, ഖോബാർ, ജുബൈൽ, ഖത്തീഫ്, റാസ് തനൂറ, അൽ-അഹ്‌സ, ബുഖൈഖ്, ഖറിയ അൽ-ഉലിയ, അൽ-ഖഫ്ജി, അൽ-നുഐരിയ, ഹാഫർ അൽ-ബാത്തിൻ എന്നിവിടങ്ങളിൽ കടുത്ത ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. താപനില 47°C മുതൽ 50°C വരെ ഉയരാൻ സാധ്യതയുണ്ട്. ഈ അവസ്ഥ വൈകുന്നേരം അഞ്ച് മണി വരെ തുടരും.നജ്‌റാൻ മേഖല: നജ്‌റാൻ മേഖലയിൽ ബദർ അൽ-ജനൂബ്, യദ്മ, ഹബൂന, ഖബാഷ്, നജ്‌റാൻ, ഥാർ എന്നിവിടങ്ങളിൽ നേരിയ മഴയും പൊടിക്കാറ്റും ഉണ്ടാകും. പ്രത്യേകിച്ച് ഷറൂറ ഗവർണറേറ്റിൽ ദൃശ്യപരിധി കുറയും.ഈ കാലാവസ്ഥാ മുന്നറിയിപ്പുകൾ കണക്കിലെടുത്ത്, യാത്ര ചെയ്യുന്നവരും ഈ മേഖലകളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.The post കനത്ത മഴ, വെള്ളപ്പൊക്കം, പൊടിക്കാറ്റ്; സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം appeared first on Arabian Malayali.