ഗോവിന്ദച്ചാമി ജയില്‍ചാടി ആദ്യം പോയത് പുതിയതെരു ഭാഗത്തേക്ക്; റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി തെറ്റിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Wait 5 sec.

കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ആദ്യം പോയത് പുതിയതെരു ഭാഗത്തേക്ക്. പള്ളിക്കുളത്ത് നിന്നുള്ള സി സി ടി വി ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി തെറ്റിയെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍.റെയില്‍വേ സ്റ്റേഷന്റെ എതിര്‍ദിശയിലേക്കാണ് ആദ്യം നടന്നത്. വഴി തെറ്റിയെന്ന് മനസ്സിലാക്കി തിരിച്ചു നടക്കുകയായിരുന്നു.Read Also: തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചത് കോണ്‍ഗ്രസ് പിന്തുണയിലാണെന്നത് ഓര്‍മിപ്പിച്ച് തൃശൂര്‍ മുന്‍ ഡി സി സി ജനറല്‍ സെക്രട്ടറി; ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നുഅതിനിടെ, ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തിൽ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ജയില്‍ ജീവനക്കാരുടെയും സഹതടവുകാരുടെയും മൊഴിയെടുക്കും. ജയില്‍ ഡി ഐ ജി ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ജയില്‍ ഡി ജി പി ബല്‍റാം കുമാര്‍ ഉപാധ്യായയ്ക്ക് ആണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.News Summary: After the notorious criminal Govindachamy escaped from Kannur Central Jail, he first went to the Puthiyateru area.The post ഗോവിന്ദച്ചാമി ജയില്‍ചാടി ആദ്യം പോയത് പുതിയതെരു ഭാഗത്തേക്ക്; റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി തെറ്റിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് appeared first on Kairali News | Kairali News Live.