‘രാജ്യത്താകെ ന്യൂനപക്ഷങ്ങളെ നീക്കം ചെയ്യുന്നതിനുള്ള നടപടിയാണ് കേന്ദ്രം ചെയ്യുന്നത്’; പ്രധാനമന്ത്രിയാണ് ഇതിന് നേതൃത്വം കൊടുക്കുന്നതെന്നും വി ശിവന്‍കുട്ടി

Wait 5 sec.

ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രീമാരുടെ അറസ്റ്റിൽ കേന്ദ്രത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി ശിവന്‍കുട്ടി. രാജ്യത്താകെ ന്യൂനപക്ഷങ്ങളെ പൂര്‍ണമായും നീക്കം ചെയ്യുന്നതിനുള്ള നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയോട് പോയി ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പരാതി പറയാന്‍ തിരുമേനിമാര്‍ ധൈര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടും ഒരു തിരുമേനിമാരുടെയും പ്രതിഷേധം കണ്ടില്ല. രാജ്യത്ത് നടക്കുന്ന കാര്യങ്ങളൊക്കെ കേരളത്തിലെ തിരുമേനിമാര്‍ക്ക് ബോധ്യപ്പെടണം. സഭയുടെ പത്രത്തില്‍ എഡിറ്റോറിയല്‍ എഴുതിയാലും അരമനയ്ക്കകത്തു കയറിയിരുന്ന് പ്രാര്‍ഥിച്ചാലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകില്ല. പാവപ്പെട്ട ക്രിസ്ത്യാനികള്‍ എല്ലാം അനുഭവിക്കട്ടെ എന്ന നിലയില്‍ ആയിരിക്കും അവര്‍ ചിന്തിക്കുകയെന്നും അദ്ദേഹം വിമർശിച്ചു.Read Also: ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റ്; ‘ന്യൂനപക്ഷങ്ങൾക്കെതിരെ ബിജെപി സർക്കാരുകൾ നടത്തുന്ന കടന്നാക്രമണങ്ങളുടെ മറ്റൊരു ഉദാഹരണം’: മന്ത്രി പി എ മുഹമ്മദ് റിയാസ്മതേതര ജനാധിപത്യത്തിന് കേരളം ഇന്ത്യക്ക് തന്നെ മാതൃകയായ സംസ്ഥാനമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആര്‍ എസ് എസിന്റെ പ്രചാരകനാണ് ഗവര്‍ണറെന്നും അദ്ദേഹം ബുദ്ധിപൂര്‍വം കാര്യങ്ങള്‍ നീക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.കുഫോസ് വി സി ബിജുകുമാറിനെ മന്ത്രി തള്ളി. ആര്‍ എസ് എസിന്റെ പരിപാടിക്ക് പോകുന്നവരെ ആ സ്ഥാനത്ത് ഇരുത്തിക്കൊണ്ടു പോകേണ്ട കാര്യമില്ല. സര്‍ക്കാര്‍ പ്രതിനിധി ആര്‍ എസ് എസ് പരിപാടിക്ക് പോയത് സര്‍ക്കാര്‍ പറഞ്ഞിട്ടല്ലല്ലോ. സര്‍ക്കാര്‍ പ്രതിനിധി സര്‍ക്കാരിന്റെ അനുമതിയില്ലാതെ പോയാല്‍ സര്‍ക്കാര്‍ അയാളെ ആ സ്ഥാനത്തുനിന്ന് മാറ്റണം. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം തീരുമാനിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.The post ‘രാജ്യത്താകെ ന്യൂനപക്ഷങ്ങളെ നീക്കം ചെയ്യുന്നതിനുള്ള നടപടിയാണ് കേന്ദ്രം ചെയ്യുന്നത്’; പ്രധാനമന്ത്രിയാണ് ഇതിന് നേതൃത്വം കൊടുക്കുന്നതെന്നും വി ശിവന്‍കുട്ടി appeared first on Kairali News | Kairali News Live.