'ഇത്രയൊക്കെ ചെയ്യണമല്ലേ' എന്നൊരു തോന്നല്‍ വരാറുള്ളത് ഷൈനിന്‍റെ പെര്‍ഫോമന്‍സ് കാണുമ്പോഴാണ്: ഹക്കീം ഷാജഹാന്‍

Wait 5 sec.

ഒരു കാര്യം പല രീതിയിൽ ചെയ്ത് അതിൽ നിന്നും മികച്ചത് തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ് ഷൈൻ ടോം ചാക്കോ പിന്തുടരുന്നതെന്ന് നടൻ ഹക്കീം ഷാജഹാൻ. ഷൈൻ ചെയ്യുന്നത് കണ്ടാൽ, നമ്മൾ ചെയ്യുന്നതെല്ലാം കുറച്ച് കുറവാണല്ലോ എന്ന് തോന്നിപ്പോകും. തന്റെ രീതിയിൽ കാര്യങ്ങളെല്ലാം ചെയ്യുന്ന വ്യക്തിയാണ് ഷൈനെന്നും ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ, വളരെ കൃത്യനിഷ്ഠതയോടെ ലൊക്കേഷനുകളിൽ വരുന്ന പ്രകൃതമാണ് അദ്ദേഹത്തിനെന്നും ഹക്കീം ക്യു സ്റ്റുഡിയോയോട് പറഞ്ഞു. എംസി ജോസഫ് സംവിധാനം ചെയ്യുന്ന മീശ എന്ന സിനിമയിൽ ഷൈനിനൊപ്പം ജോലി ചെയ്ത അനുഭവം പങ്കുവെക്കുകയായിരുന്നു ഹക്കീം.ഹക്കീം ഷാജഹാന്റെ വാക്കുകൾഷൈനിന്റെ പ്രോസസ് പൂർണമായും വിറ്റ്നെസ് ചെയ്യാൻ എനിക്ക് സാധിച്ചിരുന്നില്ല. പക്ഷെ, ഡബ്ബിങ് നടക്കുന്ന സമയത്ത് അദ്ദേഹത്തെ ഞാൻ കണ്ടിരുന്നു. ആ എക്സസൈസ് തന്നെ വലിയൊരു സം​ഗതിയാണ്. ഒരു കാര്യം തന്നെ പത്ത് തരത്തിൽ പറഞ്ഞ്, പത്ത് വേരിയേഷനുകളിൽ ചെയ്ത് നോക്കി, അതിലേതാണ് മികച്ചതെന്ന് കണ്ടെത്തി ഒരു മിഡിൽ ​ഗ്രൗണ്ടിലേക്ക് എത്തിക്കുന്ന പരിപാടിയാണ് ഷൈനിന്റേത്. അത് എന്തൊരു എഫേർട്ടാണ്. അത് കാണുമ്പോഴായിരുന്നു ഇത്രയൊക്കെ ചെയ്യണമല്ലേ എന്ന് എനിക്ക് തോന്നിയത്. കാരണം, നമ്മൾ ഒരു കാര്യം ചെയ്യുന്നു, ഡയറക്ടർ ഓക്കെ പറയുന്നു, അവസാനിപ്പിക്കുന്നു. ഇത്രയേയുള്ളൂ. പക്ഷെ, അതിനപ്പുറത്ത് നമുക്ക് പലതും ചെയ്യാൻ സാധിക്കും എന്ന് മനസിലാക്കിയത് ഷൈനിൽ നിന്നാണ്.ഷൈൻ പണ്ടുമുതലേ അദ്ദേഹത്തിന്റെ ഒരു സ്റ്റൈലിൽ കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണ്. പല ആളുകൾക്കും പല അഭിപ്രായങ്ങളുണ്ടാകും. പക്ഷെ, അന്നും ഇന്നും കൂടെ ജോലി ചെയ്യുന്നവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ, സ്വന്തം കാര്യങ്ങൾ വളരെ കൃത്യനിഷ്ഠതയോടെ ചെയ്യുന്ന ഒരു താരമാണ് ഷൈൻ ടോം ചാക്കോ. ഹക്കീം ഷാജഹാൻ പറഞ്ഞു