വെച്ചൂച്ചിറയില്‍ നാലുപേരെ കടിച്ച തെരുവ് നായ ചത്ത നിലയില്‍

Wait 5 sec.

റാന്നി | വെച്ചൂച്ചിറയില്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ നാലുപേരെ കടിച്ച തെരുവ് നായ ചത്ത നിലയില്‍. നായയുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. നായക്ക് പേവിഷബാധ ഉണ്ടോ എന്ന് പരിശോധിക്കും.ഈ നായ അലഞ്ഞുതിരിയുന്ന മറ്റ് നായകളേയും മറ്റ് മൃഗങ്ങളെയും കടിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.മൃഗങ്ങള്‍ അസാധാരണമായി പെരുമാറുന്നതോ, ചത്തു കിടക്കുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ വെച്ചൂച്ചിറ സി എച്ച് സി അധികൃതരെ അറിയിക്കണം.