ദൈനംദിന ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്ന കുറഞ്ഞ ബജറ്റിൽ സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ഹോണ്ടയുടെ ഷൈൻ 100 DX വിപണിയിലെത്തുന്നു. ഒപ്പം തന്നെ ജപ്പാനീസ് വാഹന നിർമാതാക്കൾ CB125 ഹോർണറ്റും അവതരിപ്പിച്ചിട്ടുണ്ട്.ഷൈൻ 100 DX ന്റെ എക്സ്-ഷോറൂം വില 74,959 രൂപ മുതലാണ് ആരംഭിക്കുന്നത്. കറുപ്പ്, ചുവപ്പ്, നീല, ചാര എന്നിങ്ങനെയുള്ള നിറങ്ങളിൽ എത്തുന്ന വാഹനം കുതിക്കുന്നത് 98.98 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനിലാണ്. 7.3 എച്ച്പി പവറും 8.04 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും.Also Read: ഇറ്റാലിയൻ കമ്പനിയായ ഇവെക്കോയെ 3.8 ബില്യൺ യൂറോയ്ക്ക് ഏറ്റെടുക്കാനൊരുങ്ങി ടാറ്റ മോട്ടോ‍ഴ്സ്റിയൽ-ടൈം മൈലേജും ഡിസ്റ്റൻസ്-ടു-ആംപ്ലിറ്റ്യൂഡ് റീഡൗട്ടുകളും കാണാൻ സാധിക്കുന്ന എൽസിഡി ഡിജിറ്റൽ ഡിസ്പ്ലേയും ഫീച്ചറുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. പുതുയ ഗ്രാഫിക്സാണ് ഷൈൻ 100 DX ന് നൽകിയിരിക്കുന്നത്. 9 ലിറ്ററായിരുന്നു മുൻ മോഡലുകളിലെ ഇന്ധന ടാങ്കിന്റെ ശേഷി. ഇപ്പോൾ ഇത് 10 ലിറ്ററായിട്ടുണ്ട്.125 സിസി സ്പോർട്ടി കമ്മ്യൂട്ടർ ബൈക്കായ CB125 ഹോർണറ്റും ഷൈൻ 100 DX ന്റൊപ്പം പുറത്തിറക്കുന്നുണ്ട്. വാഹനനത്തിന്റെ വില കമ്പനി പരസ്യപ്പെടുത്തിയിട്ടില്ല.The post സാധാരണക്കാരുടെ ബജറ്റിലൊതുങ്ങുന്ന കിടലൻ ബൈക്ക് അവതരിപ്പച്ച് ഹോണ്ട appeared first on Kairali News | Kairali News Live.