ഗവർണറുടെ വിസി നിയമനം ചട്ടം ലംഘിച്ചും കോടതി വിധിയെ കാറ്റിൽപ്പറത്തിയുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

Wait 5 sec.

ഗവർണറുടെ വിസി നിയമനം ചട്ടം ലംഘിച്ചും കോടതി വിധിയെ കാറ്റിൽപ്പറത്തിയുമാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു. സർക്കാരുമായി ആലോചിച്ചുവേണം വിസി നിയമനം നടത്താൻ എന്ന് കോടതി വിധിയുള്ളതാണ്. പക്ഷേ ഗവർണർ ഏകപക്ഷീയമായി നിയമനം നടത്തി. ഇതുമായി ബന്ധപ്പെട്ട് നിയമ ഉപദേശം തേടി. വിഷയത്തിൽ ഗവർണർക്ക് കത്ത് നൽകുമെന്നും മന്ത്രി പറ‍ഞ്ഞു.ALSO READ – കന്യാസ്ത്രീകളുടെ അറസ്റ്റ്: ‘കേരളത്തിലെ കോൺഗ്രസിന് ഒരു നിലപാട്, ഛത്തീസ്‌ഗഢിലെ കോൺഗ്രസിന് വേറൊരു നിലപാട് എന്നത് അങ്ങേയറ്റം പരിഹാസ്യകരം’ – മന്ത്രി പി എ മുഹമ്മദ് റിയാസ്സർക്കാർ നൽകിയ പാനലിൽ നിന്നും നിയമനം നടത്തുകയാണ് ജനാധിപത്യപരമായ മര്യാദ. സർക്കാരിന്റെ അഭിപ്രായം ചൂണ്ടിക്കാട്ടി വിഷയത്തില്‍ ഗവര്‍ണര്‍ക്ക് കത്ത് നൽകും. കേരള സർവകലാശാല വിഷയത്തിലും മന്ത്രി പ്രതികരിച്ചു. ചട്ടപ്രകാരം കാര്യങ്ങൾ നടപ്പിലാക്കിയാൽ തർക്കങ്ങൾ ഉണ്ടാകില്ല. എല്ലാവരും അവരവർക്ക് നിർവഹിച്ചിട്ടുള്ള ഉത്തരവാദിത്തങ്ങൾ ചെയ്യണം. ഇല്ലാത്ത അധികാരം സര്‍വകലാശാലയില്‍ ഉപയോഗിക്കുകയാണോ എന്നും മന്ത്രി ചോദിച്ചു. ചാൻസിലർ ജനാധിപത്യ മര്യാദ പുലർത്തണമെന്നും മന്ത്രി പറഞ്ഞു. വിഷയം രമ്യമായി പരിഹരിക്കാം എന്ന് പറഞ്ഞതിന്റെ അടുത്ത ദിവസം ഗവർണർ സുപ്രീംകോടതിയിലേക്ക് പോവുകയായിരുന്നുവെന്നും മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു.The post ഗവർണറുടെ വിസി നിയമനം ചട്ടം ലംഘിച്ചും കോടതി വിധിയെ കാറ്റിൽപ്പറത്തിയുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു appeared first on Kairali News | Kairali News Live.