സാങ്കേതിക , ഡിജിറ്റല്‍ സര്‍വ്വകലാശാലകളില്‍ സ്ഥിര വിസി നിയമനം നടത്തണമെന്ന് ചൂണ്ടികാട്ടി മുഖ്യമന്തി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക്കത്തയച്ചു. സ്ഥിരം നിയമനത്തിലേക്ക് കടക്കണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി കത്തയച്ചത് . സുപ്രീം കോടതി വിധിയുടെ പശ്ചാത്തത്തില്‍ ചാന്‍സിലര്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും വിസി നിയമനത്തിന് മുന്‍പ് സര്‍ക്കാരിന്റെ അഭിപ്രായം കേള്‍ക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.അതേസമയം സുപ്രീം കോടതി വിധിയെ ചാന്‍സലര്‍ വെല്ലുവിളിച്ചിരിക്കുകയാണെന്ന് മ പറഞ്ഞു. ഒന്നെങ്കില്‍ ചാന്‍സലര്‍ക്ക് പുതിയൊരു ആളെയോ നിലവില്‍ ഉള്ള ആളെയോ വയ്ക്കാം. പക്ഷേ നിയമാനുസൃതമായിരിക്കണം.അങ്ങനെ അല്ലാത്തത് കൊണ്ടാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്.Also read- താല്‍ക്കാലിക വി സി നിയമനം: സര്‍ക്കാര്‍ പാനല്‍ തള്ളി ഗവര്‍ണര്‍ഇതിനെ ശരി വെച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി.കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നം യൂണിവേഴ്സിറ്റികളില്‍ ഉണ്ടാകുന്നുവെന്ന് സുപ്രീംകോടതി വിലയിരുത്തിയിട്ടുണ്ട്. ചാന്‍സലര്‍ സുപ്രീം കോടതി വിധി പൂര്‍ണമായി നിരാകരിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.ഇത് അതീവ ഗൗരവരാമായ പ്രശ്നമാണ്. ഭരണഘടനയെ വെല്ലുവിളിച്ചിരിക്കുകയാണ്. ഭരണഘടന പദവി ഉള്ളൊരാള്‍ സുപ്രീം കോടതി വിധിയെ നിരാകരിക്കുന്നത് അതീവ ഗൗരവകരമായ വിഷയമാണെന്നും രാജീവ് പറഞ്ഞു.The post വി സി നിയമനം; സാങ്കേതിക, ഡിജിറ്റല് സര്വ്വകലാശാലകളില് സ്ഥിര നിയമനം നടത്തണം: ഗവര്ണര്ക്ക് കത്തയച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.