കഞ്ഞി സാധാരണ രീതിയിൽ ഉണ്ടാക്കിയാൽ ചിലപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. എങ്കിൽ അല്പം വ്യത്യസ്തമായി ഒരു കഞ്ഞി ഉണ്ടാക്കി നോക്കാം. കഞ്ഞി ഇഷ്ടമില്ലാത്തവർ പോലും നന്നായി കഴിക്കും ഇങ്ങനെ ഉണ്ടാക്കിയാൽ. തയ്യാറാക്കാം കിടിലൻ ചെറുപയർ കഞ്ഞി.ആവശ്യമായ സാധനങ്ങൾഅരി -ഒരു കപ്പ്ചെറുപയർ -അര കപ്പ്ചിരകിയ തേങ്ങാ -ഒരു കപ്പ്വെളുത്തുള്ളി- ആറ് അല്ലിഇഞ്ചി ചെറിയ കഷ്ണംഉലുവ – ഒരു സ്പൂൺകറി വേപ്പിലകടുക് – രണ്ട് സ്പൂൺചെറിയ ജീരകം- ഒരു സ്പൂൺALSO READ: പഴം കൊണ്ട് കട്ലറ്റ് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? ഒന്ന് ട്രൈ ചെയ്യൂ; ഇത് നിങ്ങൾക്കിഷ്ടപ്പെടുംഉണ്ടാക്കുന്ന വിധംആദ്യം ചെറുപയർ വെള്ളത്തിൽ കുതിർത്തു വെക്കുക. കഞ്ഞിക്കായി അരി നന്നായി കഴുകി വേവിക്കാൻ വയ്ക്കുക. ഇതിൽ ഉലുവ ജീരകം എന്നിവയും ചേർക്കുക. കുതിർത്തു വെച്ച ചെറുപയർ ഒരു കുക്കറിൽ ഇട്ട് മൂന്ന് വിസിലിൽ വേവിക്കണം. ശേഷം തേങ്ങ, ഇഞ്ചി, വെളുത്തുള്ളി എന്നിവ മിക്സിയിൽ അരച്ചെടുക്കുക. പകുതി വെന്ത അരിയിലേക്ക് ചെറുപയറും അരവും ചേർത്തു നന്നായി വേവിച്ചു എടുക്കുക. അതിൽ ആവശ്യമായ ഉപ്പ് ചേർക്കുക.കഞ്ഞി നന്നായി വേവിക്കുക. അതിന് ശേഷം ഒരു പാൻ അടുപ്പത്ത് വെച്ചു രണ്ട് സ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക. അതിൽ കടുക് പൊട്ടിച്ച്, കറി വേപ്പില കൂടി ചേർത്ത് കഞ്ഞിയിൽ ചേർക്കുക. ഒരു നുള്ളു മഞ്ഞപൊടി കൂടി ചേർത്താൽ രുചികരമായ ചെറുപയർ മരുന്ന് കഞ്ഞി റെഡി.The post കഞ്ഞി ഇഷ്ടമല്ലാത്തവർ വയറുനിറയെ പോലും കഴിക്കും ; ഇങ്ങനെ ഉണ്ടാക്കി നോക്കൂ appeared first on Kairali News | Kairali News Live.