കിടപ്പ് രോഗികൾക്ക് സാന്ത്വനമായി സിപിഐ എം അമ്പലത്തുനട ബ്രാഞ്ച്; പിറന്നാൾ ആഘോഷം മാറ്റി വച്ച് സഹായഹസ്തം നീട്ടി ആറാം ക്ലാസുകാരി

Wait 5 sec.

കടുത്ത മാനസിക വേദന ഏറ്റവും കൂടുതൽ അനുഭവിക്കുന്ന വിഭാഗമാണ് രോഗങ്ങളും അപകടങ്ങളും മറ്റും മൂലം ചക്ര കസേരയിലും കിടക്കയിലുമായി ജീവിതം തള്ളി നീക്കുന്ന കിടപ്പു രോഗികൾ. “എന്നേ ഒന്നു കൊന്നു തരാമോ ഡോക്ടർ” ഈ ചോദ്യം നമ്മൾ കേട്ടിട്ടുണ്ട്, അതി വൈകാരിക സിനിമാ മുഹൂർത്തങ്ങളിൽ. ഈ ചോദ്യം യഥാർത്ഥ്യ ജീവിതത്തിൽ ചോദിക്കുന്ന നിർഭാഗ്യവാൻമാരാണ് ഇവർ.പുതിയ അസ്ഥിത്വം അവർ ആരായിരുന്നാലും തനിക്ക് വേണ്ടപ്പെട്ടവർ പോലും വെറുക്കപ്പെടുന്നു. അതിനെക്കാൾ ഭീകരമാണ് സ്വയം വെറുക്കുന്ന അവസ്ഥ. ഇതിൽ ഭൂരിഭാഗവും നിത്യ ജീവിതത്തിനു പോലും വകയില്ലാതെ കഷ്ടപ്പെടുന്ന പട്ടിണി പാവങ്ങളാണ്. അത്യന്തം പ്രയാസവും ദുഃഖവും ഒറ്റപ്പെടലും അനുഭവിക്കുന്ന ഇവർക്ക് സ്വാന്തനത്തിൻ്റെ സ്നേഹസ്പർശം നൽകാൻ സി.പി.ഐ (എം) അമ്പലത്തുനട ബ്രാഞ്ച് മുന്നോട്ടു വരികയാണ്.ഇവരുടെ സമഗ്ര പരിചരണമാണ് ലക്ഷ്യം. ഇത്തരം നിത്യവൃത്തിയില്ലാത്ത നിരവധി ആളുകൾ ഉള്ളപ്പോൾ ജന്മനാളുകളും കല്യാണങ്ങളും ആയിരങ്ങളും ലക്ഷങ്ങളും ചിലവാക്കി ആഘോഷിക്കുന്നു. അപ്പോൾ നമ്മൾ ഹൃദയ വേദന പേറി ജീവിക്കുന്ന ഇവർക്കായി ഒരു കൈ സഹായം ചെയ്യാൻ മറക്കരുത്. ഹൃദയ പക്ഷത്ത് എന്നും ചേർന്ന് നിൽക്കുന്ന സി.പി.ഐ (എം) അമ്പലത്തുനട ബ്രാഞ്ചിൻ്റെ നല്ല തുടക്കം ഈ പ്രദേശത്തെ നല്ലവരായ നാട്ടുകാർ സ്വയം സഹായവുമായി മുന്നോട്ടു വരികയാണ്.ALSO READ: കുട്ടമ്പുഴയാറ്റിൽ കാട്ടാനക്കൂട്ടത്തിന്റെ നീരാട്ട്; സംഘത്തിൽ രണ്ട് കുട്ടിയാനകളുംഅവരുടെ ആഘോഷങ്ങളുടെ ഒരു ഭാഗം ഇത്തരം അവശത അനുഭവിക്കുന്നവർക്കു വേണ്ടി ചിലവഴിക്കാൻ മുന്നോട്ടു വരികയാണ്. ഇതിൻ്റെ തുടക്കമെന്നോണം സർവ്വോദയ സ്കൂളിലെ 6-ാം ക്ലാസ്സ് വിദ്യാർത്ഥിനി അർപ്പിത എസ്. പി യുടെ ജന്മദിനമായ ജൂലായ് 29 ആഘോഷ പരിപാടികൾ മാറ്റി വച്ച് ആ തുക വർഷങ്ങളായി കിടപ്പു രോഗിയായ ലേഖയ്ക്ക് സഹായ ഹസ്തവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. അർപ്പിത തന്നെയാണ് തൻ്റെ മാതാപിതാക്കളോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ ഹൃദയസ്പർശിയായ ചടങ്ങ് സി.പി.ഐ (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ദീപക് എസ്.പി നിർവഹിച്ചു. നിരവധിപ്പേർ ഇത്തരത്തിൽ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ.The post കിടപ്പ് രോഗികൾക്ക് സാന്ത്വനമായി സിപിഐ എം അമ്പലത്തുനട ബ്രാഞ്ച്; പിറന്നാൾ ആഘോഷം മാറ്റി വച്ച് സഹായഹസ്തം നീട്ടി ആറാം ക്ലാസുകാരി appeared first on Kairali News | Kairali News Live.