സിംബാബ്‌വെക്ക് എതിരായ ആദ്യ ടെസ്റ്റിൽ കിവീസിന് തിരിച്ചടി: ടോം ലാതന് പരിക്ക്; സാന്റ്നർ ടീമിനെ നയിക്കും

Wait 5 sec.

സിംബാബ്‌വെക്ക് എതിരായ ആദ്യ ടെസ്റ്റിൽ ന്യൂ സീലൻഡിന് തിരിച്ചടി. ക്യാപ്റ്റൻ ടോം ലാതന്റെ തോളിന് പരിക്കേറ്റു. ലാതം ടീമിനൊപ്പമുണ്ടാകുമെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് അറിയിച്ചു. ടീമിന്റെ വൈറ്റ് ബോൾ നായകനായ സാന്റ്നർ മത്സരത്തിൽ ക്യാപ്റ്റനാകും. സാന്റ്നർ ന്യൂ സിലൻഡിന്റെ 32 -ാം ടെസ്റ്റ് ക്യാപ്റ്റനാകും.2016 ന് ശേഷമുള്ള ന്യൂസിലാൻഡിന്റെ ആദ്യ സിംബാബ്‌വെ ടെസ്റ്റ് പര്യടനമായിരിക്കും രണ്ട് മത്സരങ്ങളുള്ള പരമ്പര. “ക്യാപ്റ്റൻ എന്ന നിലയിൽ ടീമിന്റെ അവിഭാജ്യ ഘടകമാണ് ടോം. ടോമിന് ആദ്യ ടെസ്റ്റ് നഷ്ടമാകുന്നത് അങ്ങേയറ്റം നിരാശാജനകമാണ്”- കിവിപ്പടയുടെ മുഖ്യ പരിശീലകൻ റോബ് വാൾട്ടർ പറഞ്ഞു.ALSO READ –ദുലീപ് ട്രോഫി സോണൽ മത്സരങ്ങൾക്ക് വേദിയാകാൻ ബെംഗളൂരുസിംബാബ്‌വെ ഈ വർഷം ഏഴ് ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കൊപ്പമാണ് ഏറ്റവും കൂടുതൽ മത്സരങ്ങൾ സിംബാബ്‌വെ കളിച്ചിട്ടുള്ളത്. മത്സ്യങ്ങളിൽ ആറ് തോൽവികളും ഒരു വിജയവും മാത്രമാണ് സിംബാബ്‌വെ നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡിനെ തോൽപ്പിക്കാൻ ഇതുവരെയും സിംബാബ്‌വെക്ക് കഴിഞ്ഞിട്ടില്ല. ന്യൂസിലൻഡിനെതിരായ 17 ടെസ്റ്റുകളിൽ സിംബാബ്‌വെ 11 എണ്ണം തോൽക്കുകയും ആറ് എണ്ണം സമനിലയിലാവുകയും ചെയ്തു.The post സിംബാബ്‌വെക്ക് എതിരായ ആദ്യ ടെസ്റ്റിൽ കിവീസിന് തിരിച്ചടി: ടോം ലാതന് പരിക്ക്; സാന്റ്നർ ടീമിനെ നയിക്കും appeared first on Kairali News | Kairali News Live.