കഞ്ഞി ഇഷ്ടമല്ലാത്തവർ വയറുനിറയെ പോലും കഴിക്കും ; ഇങ്ങനെ ഉണ്ടാക്കി നോക്കൂ

Wait 5 sec.

കഞ്ഞി സാധാരണ രീതിയിൽ ഉണ്ടാക്കിയാൽ ചിലപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. എങ്കിൽ അല്പം വ്യത്യസ്തമായി ഒരു കഞ്ഞി ഉണ്ടാക്കി നോക്കാം. കഞ്ഞി ഇഷ്ടമില്ലാത്തവർ പോലും നന്നായി കഴിക്കും ഇങ്ങനെ ഉണ്ടാക്കിയാൽ. തയ്യാറാക്കാം കിടിലൻ ചെറുപയർ കഞ്ഞി.ആവശ്യമായ സാധനങ്ങൾഅ​രി -ഒ​രു ക​പ്പ്ചെ​റു​പ​യ​ർ -അ​ര ക​പ്പ്ചി​ര​കി​യ തേ​ങ്ങാ -ഒ​രു ക​പ്പ്വെ​ളു​ത്തു​ള്ളി- ആ​റ് അ​ല്ലിഇ​ഞ്ചി ചെ​റി​യ ക​ഷ്ണംഉ​ലു​വ – ഒ​രു സ്പൂ​ൺക​റി വേ​പ്പി​ലക​ടു​ക് – ര​ണ്ട് സ്പൂ​ൺചെ​റി​യ ജീ​ര​കം- ഒ​രു സ്പൂ​ൺALSO READ: പഴം കൊണ്ട് കട്​ലറ്റ് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? ഒന്ന് ട്രൈ ചെയ്യൂ; ഇത് നിങ്ങൾക്കിഷ്ടപ്പെടുംഉണ്ടാക്കുന്ന വി​ധംആദ്യം ചെ​റു​പ​യ​ർ വെ​ള്ള​ത്തി​ൽ കു​തി​ർ​ത്തു വെ​ക്കു​ക. കഞ്ഞിക്കായി അ​രി ന​ന്നാ​യി ക​ഴു​കി വേ​വി​ക്കാൻ വയ്ക്കുക. ഇതിൽ ഉ​ലു​വ ജീ​ര​കം എ​ന്നി​വ​യും ചേ​ർ​ക്കു​ക. കു​തി​ർ​ത്തു വെ​ച്ച ചെ​റു​പ​യ​ർ ഒ​രു കു​ക്ക​റി​ൽ ഇ​ട്ട് മൂ​ന്ന് വി​സി​ലി​ൽ വേവിക്കണം. ശേഷം തേ​ങ്ങ, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി എ​ന്നി​വ മി​ക്സി​യി​ൽ അ​ര​ച്ചെ​ടു​ക്കു​ക. പ​കു​തി വെ​ന്ത അ​രി​യി​ലേ​ക്ക് ചെ​റു​പ​യ​റും അ​ര​വും ചേ​ർ​ത്തു ന​ന്നാ​യി വേ​വി​ച്ചു എ​ടു​ക്കു​ക. അതിൽ ആ​വ​ശ്യ​മാ​യ ഉ​പ്പ് ചേ​ർ​ക്കു​ക.ക​ഞ്ഞി ന​ന്നാ​യി വേവിക്കുക. അതിന് ശേ​ഷം ഒ​രു പാ​ൻ അ​ടു​പ്പ​ത്ത് വെ​ച്ചു ര​ണ്ട് സ്പൂ​ൺ എ​ണ്ണ ഒ​ഴി​ച്ച് ചൂടാക്കുക. അതിൽ ക​ടു​ക് പൊ​ട്ടി​ച്ച്, ക​റി വേ​പ്പി​ല കൂ​ടി ചേർത്ത് ക​ഞ്ഞി​യി​ൽ ചേ​ർ​ക്കു​ക. ഒ​രു നു​ള്ളു മ​ഞ്ഞ​പൊ​ടി കൂ​ടി ചേർത്താൽ രു​ചി​ക​ര​മാ​യ ചെ​റു​പ​യ​ർ മ​രു​ന്ന് ക​ഞ്ഞി റെഡി.The post കഞ്ഞി ഇഷ്ടമല്ലാത്തവർ വയറുനിറയെ പോലും കഴിക്കും ; ഇങ്ങനെ ഉണ്ടാക്കി നോക്കൂ appeared first on Kairali News | Kairali News Live.