സോഷ്യല്‍ മീഡിയ ആപ്പ് ഉപയോഗിച്ച് കുട്ടികള്‍ക്ക് പോണ്‍ വീഡിയോ വില്‍പന; ഒരാള്‍ പിടിയില്‍

Wait 5 sec.

 മനാമ: സോഷ്യല്‍ മീഡിയ ആപ്പ് ഉപയോഗിച്ച് കുട്ടികളെ ദുരുപയോഗം ചെയ്തയാള്‍ അറസ്റ്റില്‍. കുട്ടികള്‍ക്ക് പോണ്‍ വീഡിയോകള്‍ വില്‍പന നടത്തി ഇയാള്‍ പണം സമ്പാദിച്ചിരുന്നതായും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. തന്റെ കുട്ടിയെ ചൂഷണം ചെയ്യാന്‍ ശ്രമിച്ചതായി ആരോപിച്ച് ഒരു രക്ഷിതാവ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഇന്‍ സൈബര്‍സ്‌പേസ് യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കേസ് പുറത്തുവന്നത്.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി-കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ സൈബര്‍ ക്രൈം വിഭാഗം അന്വേഷണം നടത്തി. തുടര്‍ന്ന് ആപ്പിന്റെ കോണ്‍ടാക്റ്റ്-ആഡ് ചെയ്യല്‍ സവിശേഷത ഉപയോഗിച്ച് പ്രതിയെ കണ്ടെത്തുകയായിരുന്നു.ആപ്പിന്റെ ‘ക്വിക്ക് ആഡ്’ ടൂള്‍ വഴിയാണ് കുട്ടികളെ ചേര്‍ത്തതെന്ന് ഇയാള്‍ പ്രോസിക്യൂട്ടര്‍മാരുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഫോണിലെ ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്നതുവരെ ഇയാള്‍ കസ്റ്റഡിയില്‍ തുടരും. അന്വേഷണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കേസ് കോടതിയിലേക്ക് റഫര്‍ ചെയ്യും. The post സോഷ്യല്‍ മീഡിയ ആപ്പ് ഉപയോഗിച്ച് കുട്ടികള്‍ക്ക് പോണ്‍ വീഡിയോ വില്‍പന; ഒരാള്‍ പിടിയില്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.