കൊല്‍ക്കത്ത| പശ്ചിമബംഗാളിലെ ഹൂഗ്ലി ജില്ലയിലെ കൊന്നഗറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തി. പഞ്ചായത്തംഗം പിന്റു ചക്രവര്‍ത്തിയാണ് കൊല്ലപ്പെട്ടത്. പിന്റു വീട്ടിലേക്ക് പോകും വഴി അക്രമികള്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.പിന്റു ചക്രവര്‍ത്തിയെ കൊല്‍ക്കത്ത എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പ്രദേശത്ത് സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുകയാണ്.