മുണ്ടക്കൈ ചൂരൽമല ദുരന്തവാർഷികം: പ്രതിഷേധം ഭയന്ന് മുങ്ങി യൂത്ത് കോൺ​ഗ്രസ് നേതാക്കൾ

Wait 5 sec.

2024 ജൂലൈ 30 കേരളത്തിന്റെ ഹൃദയത്തിൽ ഇന്നും ഉണങ്ങാത്ത മുറിവാണ്. കേരളം ഒറ്റക്കെട്ടായി നിന്ന് ദുരിതപാച്ചിലിൽ അശരണരായവർക്ക് കൈത്താങ്ങായി. സർക്കാർ അവരെ ചേർത്തുപിടിച്ചു. എന്നാൽ ദുരന്ത വാർഷികത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ അസാന്നിധ്യമാണ് ഇപ്പോൾ ചർച്ചയാവുന്നത്.രാഹുൽ മാങ്കുട്ടത്തിൽ ഉൾപ്പെടെ ദുരന്തത്തിന്റെ വാർഷിക ദിനത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളാരും വയനാട്ടിലെത്തിയില്ല. വീട് നിർമിക്കുന്നതിനായി യൂത്ത് കോൺഗ്രസ് നടത്തിയ ഫണ്ട് പിരിവിൽ വ്യാപക ക്രമക്കേടന്ന് ആക്ഷേപമുയർന്നിരുന്നു. കൂടാതെ ഫണ്ട് തട്ടിപ്പിനെച്ചൊല്ലി യൂത്ത് കോൺ​ഗ്രസ് വയനാട് ജില്ലാ ക്യാംപിൽ രാഹുലിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. കസേരയേറും, കൈയ്യേറ്റ ശ്രമവും വരെ അന്ന് നടന്നിരുന്നു.Also Read: ‘ടൗണ്‍ഷിപ്പ് നിർമാണം ആരംഭിച്ചിട്ട് 110 ദിവസം, 70 ദിവസവും മഴ’; പ്രതിസന്ധിയെല്ലാം മറികടന്ന് നിര്‍മാണം ദ്രുതഗതിയിലാണെന്നും കെ റഫീഖ്ഇപ്പോൾ പ്രവർത്തകരുടെ പ്രതിഷേധം ഭയന്നാണ് രാഹുൽ വയനാട്ടിൽ എത്താതിരുന്നതെന്നാണ് സൂചന. എന്നാൽ ഫണ്ട് പിരിവിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയ ഭാരവാഹികൾക്കെതിരെ നടപടിയെടുക്കുകയാണ് യൂത്ത് കോൺ​ഗ്രസ് ചെയ്തത്. ഇതുവരെ എത്ര രൂപ പിരിച്ചുവെന്ന കണക്കുകൾ വ്യക്തമാക്കാനും യൂത്ത് കോൺ​ഗ്രസ് നേതാക്കൾക്ക് സാധിച്ചില്ല. പാലക്കാടെ ഉപതെരഞ്ഞെടുപ്പിൽ പിരിച്ച ഫണ്ട് ഉപയോ​ഗിച്ചു എന്ന ആരോപണവും രാഹുലിനെതിരെ ഉയർന്നിരുന്നു.Also Read: ‘പുലർച്ചെ മൂന്ന് മണിക്ക് എത്തിയപ്പോൾ ചെളിയിൽ പുതഞ്ഞ് ചൂരൽമല അങ്ങാടി’; യൂത്ത് ബ്രിഗേഡിനൊപ്പമുള്ള രക്ഷാപ്രവർത്തനം വിവരിച്ച് കെ എം ഫ്രാന്‍സിസ്അതേസമയം, 30 വീടുകൾ പ്രഖ്യാപിച്ച യുവജന സംഘടനയായ ഡി വൈ എഫ് ഐ 100 വീടുകളാണ് നിർമ്മിച്ച് നൽകുന്നത്. 20 കോടി രൂപയാണ് വിവിധ ചലഞ്ചുകളിലൂടെ ഡി വൈ എഫ് ഐ സമാഹരിച്ച് സർക്കാരിന് കൈമാറിയത്.The post മുണ്ടക്കൈ ചൂരൽമല ദുരന്തവാർഷികം: പ്രതിഷേധം ഭയന്ന് മുങ്ങി യൂത്ത് കോൺ​ഗ്രസ് നേതാക്കൾ appeared first on Kairali News | Kairali News Live.