ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം അധികത്തീരുവ ചുമത്തി മണിക്കൂറുകള്‍ക്കകമാണ് പാകിസ്ഥാനുമായി കരാറിലെത്തിയ വാര്‍ത്ത പുറത്തിവിട്ടാണ് പുതിയ പ്രസ്താവന. എണ്ണപ്പാടങ്ങളുടെ വികസനത്തിനായി പാകിസ്ഥാനും അമേരിക്കയും കൂട്ടായി പ്രവര്‍ത്തിക്കുമെന്ന് ഡോണൾഡ് ട്രംപ്. ഏത് അമേരിക്കന്‍ കമ്പനിയാകും ഇക്കാര്യത്തിന് മുന്‍കൈയെടുക്കുകയെന്നതില്‍ തീരുമാനമായില്ല. കരാര്‍ നിലവില്‍ വരുന്നതോടെ എന്നെങ്കിലും ഒരിക്കല്‍ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്നും ട്രംപ് സമൂഹമാധ്യമത്തിലൂടെ അവകാശപ്പെട്ടു.വർഷങ്ങൾ നീണ്ട പഠനങ്ങൾക്കൊടുവിലാണ് പാക്കിസ്ഥാന്റെ തീരക്കടലിൽ ക്രൂഡ് ഓയിൽ സാന്നിധ്യം തിരിച്ചറിഞ്ഞത്. എണ്ണനിക്ഷേപം കണ്ടെത്തിയെങ്കിലും അതിൽ നിന്ന് എണ്ണ ഖനനം ചെയ്യുകയും ഉത്പാദനവും സംസ്കരണവും നടത്തുകയും ഭീമമായ ചെലവുള്ള കാര്യമാണ്. ആഴക്കടൽ ഖനനത്തിന് നിലവിൽ പാക്കിസ്ഥാനു സ്വന്തമായി സാങ്കേതികവിദ്യകളില്ല. ഈ സാഹചര്യത്തിൽ അമേരിക്കയുമായുള്ള കരാർ സുപ്രധാനമാണ്.Also Read: ഓഗസ്റ്റ് മുതൽ ഇന്ത്യയ്ക്ക് 25 ശതമാനം തീരുവയും അധിക പിഴയും; പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം അധികത്തീരുവ ചുമത്തി മണിക്കൂറുകള്‍ക്കകമാണ് പാകിസ്ഥാനുമായി കരാറിലെത്തിയ വാര്‍ത്ത ട്രംപ് പുറത്തുവിട്ടത്. റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ട്രംപ് എതിര്‍ത്തിരുന്നു. യു എസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താത്ക്കാലികമായെങ്കിലും ബാധിക്കും. കാര്‍ഷികോത്പന്നങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, ടെക്സ്റ്റൈല്‍, ആഭരണങ്ങള്‍, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളിലാണ് കാര്യമായ പ്രഹരം ഉണ്ടാവുക. രാജ്യത്തിന്റെ ഏറ്റവു വലിയ വ്യാപാര പങ്കാളികളില്‍ ഒന്നായിരുന്ന യു എസിലേക്കായിരുന്നു ഇന്ത്യയുടെ കയറ്റുമതിയുടെ 18 ശതമാനവും.The post അധികത്തീരുവ ചുമത്തി മണിക്കൂറുകൾക്ക് ശേഷം, ഇന്ത്യയ്ക്ക് പാകിസ്ഥാൻ എണ്ണ വിൽക്കുമെന്ന പ്രസ്താവനയുമായി ട്രംപ് appeared first on Kairali News | Kairali News Live.