മിഷന്‍ 1000 പദ്ധതി: മാക്സ് സുപ്രീം ടെക്സ്റ്റൈല്‍സ് ലിമിറ്റഡിന്‍റെ രണ്ടാമത്തെ യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പി രാജീവ്

Wait 5 sec.

മാക്സ് സുപ്രീം ടെക്സ്റ്റൈല്‍സ് ലിമിറ്റഡിന്‍റെ രണ്ടാമത്തെ യൂണിറ്റിൻ്റെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മ്മവും മന്ത്രി പി രാജീവ് നിർവഹിച്ചു. സംസ്ഥാന സർക്കാറിൻ്റെ മിഷന്‍ 1000 പദ്ധതിയില്‍ ഉൾപ്പെട്ടിട്ടുള്ള മാക്സ് സുപ്രീം ടെക്സ്റ്റൈല്‍സ് ലിമിറ്റഡ്, 100 കോടി വിറ്റുവരവ് യാഥാർത്ഥ്യമാക്കുന്നതിനുള്ള യാത്രയിലാണ്. ബാംഗ്ലൂരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം പിന്നീട് കേരളത്തിലേക്ക് മാറ്റി സ്ഥാപിച്ചതും ഇപ്പോൾ വിപുലീകരണം നടത്തിയതും നമ്മുടെ നാടിൻ്റെ നിലവിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിൻ്റെ ഉദാഹരണമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സ്വിച്ച് ഓണ്‍ കർമ്മത്തിന്‍റെ ദൃശ്യങ്ങളും മന്ത്രി പങ്കുവച്ചു.ALSO READ; ഇറ്റാലിയൻ കമ്പനിയായ ഇവെക്കോയെ 3.8 ബില്യൺ യൂറോയ്ക്ക് ഏറ്റെടുക്കാനൊരുങ്ങി ടാറ്റ മോട്ടോ‍ഴ്സ്ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:സംസ്ഥാന സർക്കാറിൻ്റെ മിഷന്‍ 1000 പദ്ധതിയില്‍ ഉൾപ്പെട്ടിട്ടുള്ള മാക്സ് സുപ്രീം ടെക്സ്റ്റൈല്‍സ് ലിമിറ്റഡ് 100 കോടി വിറ്റുവരവ് യാഥാർത്ഥ്യമാക്കുന്നതിനുള്ള യാത്രയിലാണ്. കയറ്റുമതിക്ക് ഊന്നൽ നൽകിക്കൊണ്ട് കമ്പനി ആരംഭിക്കുന്ന രണ്ടാമത്തെ യൂണിറ്റിൻ്റെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍കര്‍മ്മവും നിര്‍വഹിച്ചു. ബാംഗ്ലൂരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് പിന്നീട് കേരളത്തിലേക്ക് മാറ്റി സ്ഥാപിച്ചതും ഇപ്പോൾ വിപുലീകരണം നടത്തിയതും എന്നതും നമ്മുടെ നാടിൻ്റെ നിലവിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിൻ്റെ ഉദാഹരണമാണ്. നാരോ ഫാബ്രിക് അടിസ്ഥാനമായുള്ള വെബ്ബിംഗ് ടേപ്പുകൾ, ബൈൻ്റിങ്ങ് ടേപ്പുകൾ, പെറ്റ് ലീഷ് തുടങ്ങിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ ഉൽപ്പന്നങ്ങൾ നിലവിൽ യു എസ് എ, വിയറ്റ്നാം, ചൈന, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കയരുമതി ചെയ്യുന്നുണ്ട്. ഒപ്പം തന്നെ ടെക്സ്റ്റൈൽസ്, ബാഗുകൾ, ചെരുപ്പ് എന്നീ മേഖലകളിലെ മുൻനിര ബ്രാൻ്റുകൾക്കും കമ്പനിയുടെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നു. വ്യവസായ വകുപ്പ് ആരംഭിച്ച മിഷൻ 1000 പദ്ധതിയുടെ ഭാഗമായി കമ്പനിയുടെ വിപുലീകരണത്തിനും വൈവിധ്യവൽക്കരണത്തിനുമായി 6.22 കോടി രൂപയുടെ വിപുലീകരണം നടത്തുകയും ‘പോളി പ്രൊപ്പലീൻ മൾട്ടി ഫിലമെൻ്റ് യാൺ’ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കമ്പനിയില്‍ കൂടുതലും പ്രദേശവാസികളായ സ്ത്രീകളാണ് ജോലി ചെയ്യുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.The post മിഷന്‍ 1000 പദ്ധതി: മാക്സ് സുപ്രീം ടെക്സ്റ്റൈല്‍സ് ലിമിറ്റഡിന്‍റെ രണ്ടാമത്തെ യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.