ഇറ്റലിയിലെ വാണിജ്യ വാഹന (സിവി) പ്രമുഖരായ ഇവെക്കോ ഗ്രൂപ്പിന്‍റെ മു‍ഴുവൻ ഓഹരിയും ഏറ്റെടുക്കാൻ ഇന്ത്യൻ വാഹനഭീമൻ ടാറ്റ മോട്ടോഴ്സ്. ഏകദേശം 38,240 കോടി രൂപക്കാണ് ഏറ്റെടുക്കുന്നത്. 2008-ൽ ബ്രിട്ടീഷ് ബ്രാൻഡായ ജാഗ്വാർ ലാൻഡ് റോവറിനെ 2.3 ബില്യൺ ഡോളറിന് വാങ്ങിയതാണ് ഇതിന് മുമ്പ് ടാറ്റ നടത്തിയ ഏറ്റവും വലിയ ഏറ്റെടുക്കൽ. ഇവെക്കോ പ്രതിരോധ ബിസിനസ്സ് ഒഴികെയുള്ള ഭാഗങ്ങളാണ് ഏറ്റെടുക്കുന്നത്. കമ്പനിയുടെ ബോർഡിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ഇവെക്കോ ഗ്രൂപ്പ് എൻവിയുടെ മുഴുവൻ പൊതു ഓഹരികളും ഏറ്റെടുക്കുന്നതിന് അംഗീകാരം നൽകിയതായി റെഗുലേറ്ററി പ്രസ്താവനയിൽ അറിയിച്ചു.ALSO READ; ഓഗസ്റ്റ് മുതൽ ഇന്ത്യയ്ക്ക് 25 ശതമാനം തീരുവയും അധിക പിഴയും; പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്ഈ മേഖലയിൽ ആഗോള ചാമ്പ്യനാകുന്നതിന് ആവശ്യമായ വ്യാപ്തി, മികച്ച പ്രോഡക്റ്റ് പോർട്ട്ഫോളിയോ, വ്യാവസായിക ശേഷി എന്നിവയുള്ള ഒരു കൊമേ‍ഴ്സ്യൽ വാഹന ഗ്രൂപ്പ് നിർമിച്ചെടുക്കാനുള്ള കരാറിൽ എത്തിയതായി ടാറ്റ മോട്ടോഴ്സും ഇവെക്കോ ഗ്രൂപ്പും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.ഏറ്റെടുക്കൽ പൂർത്തിയായാൽ ഇവെക്കോയും ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യ വാഹന ബിസിനസും ചേർന്ന് യൂറോപ്പ് (50%), ഇന്ത്യ (35%), അമേരിക്ക(15%) എന്നിവിടങ്ങളിലായി ഏകദേശം 22 ബില്യൺ യൂറോ (2,20,000 കോടി രൂപയിൽ കൂടുതൽ) വരുമാനം നേടുമെന്നാണ് റിപ്പോർട്ടുകൾ.The post ഇറ്റാലിയൻ കമ്പനിയായ ഇവെക്കോയെ 3.8 ബില്യൺ യൂറോയ്ക്ക് ഏറ്റെടുക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ് appeared first on Kairali News | Kairali News Live.