കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷ തള്ളിയത് ന്യായീകരിച്ച് ജോർജ് കുര്യൻ

Wait 5 sec.

കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ പരിഹാസം കലർന്ന പ്രതികരണവുമായി കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ. ജാമ്യാപേക്ഷ യിൽ വീഴ്ചയുണ്ടായത് കൊണ്ടാണ് തള്ളിയതെന്ന ന്യായീകരണമാണ് മാധ്യമങ്ങളോട് ജോർജ് കുര്യൻ പറഞ്ഞത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും പരിഹാസം നിറഞ്ഞ മറുപടികളുമാണ് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ നൽകിയത്.കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിഞ്ഞിട്ടില്ല തനിക്കറിയില്ല എന്ന രീതിയിലാണ് ജോർജ് കുര്യൻ മാധ്യമങ്ങളോട് സംസാരിച്ചത്. പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നത് എന്ന് പറഞ്ഞ് കന്യാസ്ത്രീമാരുടെ അറസ്റ്റിനെ ന്യായീകരിച്ച ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായിയെ ന്യായീകരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.Also Read: പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നത്; കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായീകരിച്ച് വീണ്ടും ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിനടപടിക്രമങ്ങൾ പാലിക്കാതെയാണ് ജാമ്യാപേക്ഷ നൽകിയതെന്നായിരുന്നു ജോർജ് കുര്യന്റെ വാദം അതുകൊണ്ടാണ് തള്ളിയതെന്നും ജോർജ് കുര്യൻ പറഞ്ഞു. അതേ സമയം ബിജെപി സംസ്ഥാന അധ്യക്ഷൻ കന്യാസ്ത്രീമാരുടെ മോചനത്തിനായി പ്രവർത്തിക്കുന്നുവെന്നും ജോർജ് കുര്യൻ പറഞ്ഞു. ബിജെപി സർക്കാരല്ല ടിടിഇയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്ന വിചിത്രവാദവും അദ്ദേഹം പറഞ്ഞു.The post കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷ തള്ളിയത് ന്യായീകരിച്ച് ജോർജ് കുര്യൻ appeared first on Kairali News | Kairali News Live.