ഉത്തർപ്രദേശിലെ ലഖ്നൗവിൽ പുർണിയ ഗ്രാമത്തിലെ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ബിജ്‌നൂരിലെ ഒരു വയലിലാണ് ദമ്പതികളെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വയലിൽ പണിക്ക് പോയ പർവേന്ദ്ര (35), ഭാര്യ ഗീത (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് നൂർപൂർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ജയ് ഭഗവാൻ സിങ് പറഞ്ഞു.ഏറെ നേരം കഴിഞ്ഞിട്ടും ദമ്പതികൾ മടങ്ങി വരാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വൈക്കോൽ കൂനയുടെ സമീപം കിടക്കുന്ന നിലയിലായിരുന്നു പർവേന്ദ്ര. ഗീതയുടെ മൃതദേഹം കുറച്ചകലെ കിടക്കുന്ന നിലയിലായിരുന്നു.Also read:പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നത്; കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായീകരിച്ച് വീണ്ടും ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ദമ്പതികളുടെ ശരീരത്തിൽ കുത്തിവയ്‌പ് നടത്തിയ പാടുകളുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളു എന്നും സ്റ്റേഷൻ ഇൻചാർജ് പറഞ്ഞു.A couple from Purnia village in Lucknow, Uttar Pradesh, was found dead. A couple from Bijnoor were found dead in a field. Parvendra (35) and his wife Geeta (32) were found dead in the field, said Jai Bhagwan Singh, in-charge of Noorpur police station.The post ശരീരത്തിൽ കുത്തിവയ്‌പ് നടത്തിയ പാടുകൾ; ദമ്പതികൾ വയലിൽ മരിച്ച നിലയിൽ; സംഭവം യു പിയിൽ appeared first on Kairali News | Kairali News Live.