കന്യാസ്ത്രീകളുടെ അറസ്റ്റിൽ പരിഹാസം നിറഞ്ഞ വർ​ഗീയ പരാമർശവുമായി കെ പി ശശികല

Wait 5 sec.

ക്രൈസ്തവർക്ക് എതിരായ നിലപാടുമായി കേരളത്തിലെ സംഘപരിവാറും. ക്രൈസ്തവർക്കാണ് സംഘപരിവാറിനെ ആവശ്യമെന്നും മറിച്ചല്ലെന്നും ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ പരിഹാസം. പല വിഷയങ്ങളിലും വർ​ഗീയത കണ്ടെത്തിയിരുന്ന ശശികല പുതിയ വർ​ഗീയ പരമാർശവും ആയി രം​ഗത്തെത്തിയിരിക്കുന്നത്.ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ മതപരിവര്‍ത്തനം ആരോപിച്ച് ജയിലില്‍ അടച്ച സംഭവം മുന്‍നിര്‍ത്തിയാണ് പുതിയ പരാമര്‍ശം. ഇസ്ലാമിക തീവ്രവാദം നിലനില്‍ക്കുന്ന കേരളത്തില്‍ ക്രൈസ്തവര്‍ക്കാണ് സംഘപരിവാറിനെ ആവശ്യം എന്നതാണ് ശശികലയുടെ കണ്ടുപിടുത്തം. ജയിലിൽ കിടക്കുന്നവർ മതപുരോഹിതര്‍ ആയതുകൊണ്ടാണ് കേരളത്തില്‍ വലിയ കോലാഹലമെന്നും ശശികല ഫേസ്ബുക്കില്‍ കുറിച്ചു. ഛത്തീസ്ഗഡ് സംഭവത്തിന് പിന്നാലെ വലിയ തോതില്‍ വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്താനാണ് സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നത്.Also Read: കന്യാസ്ത്രീകളുടെ അറസ്റ്റ്; ‘ഫാസിസം ഇന്ത്യ വിടുക മുദ്രാവാക്യം ഉയര്‍ത്തി’ ക്വിറ്റിന്ത്യാ ദിനത്തില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മതേതര സംഗമങ്ങള്‍ സംഘടിപ്പിക്കും; ജനതാദള്‍ (എസ്)ഹിന്ദു ഐക്യവേദിയുടെ നേതക്കൾ ഉൾപ്പടെ സംഘപരിവാർ പ്രവർത്തകർ ഇത്തരത്തിലുള്ള പ്രചരണങ്ങൾ സാമൂഹികമാധ്യമങ്ങളിൽ നടത്തുന്നുണ്ട്. അതെസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കും വരെ പോരാടുമെന്ന പ്രഖ്യാപനവുമായി രം​ഗത്തെത്തിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ഈ ഇരട്ടത്താപ്പ് തുറന്നു കാട്ടുന്നതാണ് സംഘപരിവാർ പ്രവർത്തകരുടെ പ്രസ്താവനകൾ.The post കന്യാസ്ത്രീകളുടെ അറസ്റ്റിൽ പരിഹാസം നിറഞ്ഞ വർ​ഗീയ പരാമർശവുമായി കെ പി ശശികല appeared first on Kairali News | Kairali News Live.