കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം താഴെ പടനിലത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. കൊടുവള്ളിയിലേക്ക് പോകുകയായിരുന്ന വെസ്റ്റേൺ എന്ന ബസും വയനാട് ഭാഗത്ത് നിന്ന് വരികയായിരുന്ന വിവാഹ സംഘം സഞ്ചരിച്ച കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ കാറിലുണ്ടായിരുന്ന വധുവിനടക്കം പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും, കോഴിക്കോട് മെഡിക്കൽ കോളേജിലുമായി പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഏറെനേരം താഴെപടനിലം റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.