തെരുവുനായ ആക്രമണം: ഡിഎഫ്ഐയുടെ നേതൃത്വത്തിൽ വെച്ചൂച്ചിറ പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി

Wait 5 sec.

ഡിഎഫ്ഐയുടെ നേതൃത്വത്തിൽ വെച്ചൂച്ചിറ പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി. തെരുവുനായ വിഷയത്തിൽ പഞ്ചായത്ത് അധികൃതർ ചർച്ചയ്ക്ക് തയ്യാറാകാതെ വന്നതോടെയാണ് നടപടി. പഞ്ചായത്ത് പ്രസിഡണ്ട് സെക്രട്ടറി മറ്റു ഉദ്യോഗസ്ഥർ കൂട്ടത്തോടെ മുങ്ങിയതോടെയാണ് സമരം എന്ന് ഡിവൈഎഫ്ഐ. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.ALSO READ – കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത സംഭവം: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭഇന്നലെ വെച്ചുച്ചിറയിൽ സ്കൂൾ വിദ്യാർത്ഥിനിയെ അടക്കം അഞ്ച് പേരെ തെരുവുനായ ആക്രമിച്ചു. വെച്ചൂച്ചിറ സി.എം.എസ് സ്കൂളിന് സമീപമാണ് തെരുവുനായ ആക്രമണമുണ്ടായത്. സെൻ്റ് തോമസ് ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഹെലീന സാൻറാ ബിജുവിനെയാണ് ആദ്യം തെരുവുനായ ആക്രമിച്ചത്. കുട്ടി ട്യൂഷന് പോകും വഴിയായിരുന്നു ആക്രമണം. കുട്ടിയെ ആക്രമിച്ച ശേഷമാണ് കടയുടെ പുറത്ത് നിൽക്കുകയായിരുന്ന വ്യാപാരിയെയും നായ ആക്രമിച്ചത്. വഴിയേ ബൈക്കിൽ പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ പിന്നീട് ആക്രമിച്ചു. മൊത്തം 5 പേർക്ക് നായയുടെ കടിയേറ്റതായാണ് വിവരം.The post തെരുവുനായ ആക്രമണം: ഡിഎഫ്ഐയുടെ നേതൃത്വത്തിൽ വെച്ചൂച്ചിറ പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി appeared first on Kairali News | Kairali News Live.