ഹൃദയത്തിന് നിങ്ങളേക്കാൾ വേഗത്തിൽ പ്രായമാകുന്നുണ്ടോ എന്നറിയാൻ ടൂൾ വികസിപ്പിച്ച് ഗവേഷക‍ർ. നിങ്ങളുടെ രക്തസമ്മർദ്ദം, കൊളസ്ട്രോൾ നിരക്കുകൾ ഉപയോഗിച്ച് ഇനി നുതൽ ഹൃദയത്തിന്റെ പ്രായം കണ്ടെത്താം. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വികസിപ്പിച്ചെടുത്ത പ്രിവന്റ് റിസ്ക് ഇക്വേഷനുകൾ ഉപയോഗിച്ചാണ് നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഈ ടൂൾ വികസിപ്പിച്ചത്.ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, പുകവലി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരു വ്യക്തിയുടെ ഹൃദയത്തിന്റെ പ്രായം കണക്കാക്കുന്നത്. ജീവിതശൈലിയും ആരോഗ്യവും ഹൃദയത്തെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള ഒരു മാർഗമാണിത്. ഇത് നിങ്ങളുടെ യഥാർത്ഥ പ്രായത്തേക്കാൾ കൂടുതലോ കുറവോ ആകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.ALSO READ – രാവിലെ തന്നെ ഈ വക ഭക്ഷണ സാധനകളാണോ നിങ്ങൾ കഴിക്കുന്നത്; സൂക്ഷിച്ചോളൂ; പണി കിട്ടുംഅമേരിക്കയിൽ നടത്തിയ നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേ പ്രകാരം സ്ത്രീകളുടെ ശരാശരി ഹൃദയത്തിന്റെ പ്രായം 55.4 ആണ്. എന്നാൽ അവരുടെ യഥാർഥ പ്രായത്തിന്റെ ശരാശരി 51.3 ആയിരുന്നു. പുരുഷന്മാരുടെ ശരാശരി ഹൃദയത്തിന്റെ പ്രായം 56.7 ആണ്. എന്നാൽ അവരുടെ യഥാർഥ പ്രായത്തിന്റെ ശരാശരി 49.7 ആയിരുന്നു.The post ഹൃദയത്തിന് നിങ്ങളേക്കാൾ വേഗത്തിൽ പ്രായമാകുന്നുണ്ടോ? വയസ്സറിയാൻ ടൂൾ വികസിപ്പിച്ച് ഗവേഷകർ appeared first on Kairali News | Kairali News Live.