മാലിന്യ മുക്ത നവകേരളത്തിൻ്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തെ നഗരസഭകൾക്ക് അംഗീകാരം ലഭിച്ചു. മാലിന്യ മുക്ത നവകേരളം ക്യാംപയ്നിൻ്റെ ഭാഗമായി വലിയ തോതിലുള്ള മാലിന്യ സംസ്കരണം നടത്താൻ സാധിച്ചുവെന്ന് മന്ത്രി എം ബി രാജേഷ്.നഗരസഭകൾ മാലിന്യ മുക്തമായി. മാലിന്യം വലിച്ചെറിയുന്ന വിഷയത്തിൽ മുഖം നോക്കാതെ കർശനമായി നിയമം സർക്കാർ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 59 വലിയ മാലിന്യ കേന്ദ്രങ്ങൾ മാലിന്യ മുക്തമാക്കി. മഴക്കാലം കഴിയുന്നതോടെ ബ്രഹ്മപുരത്തെ മാലിന്യം പൂർണ്ണമായും നീക്കം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.Also Read: എ ഐ ആർ ടി ഡബ്ല്യു എഫ് അഖിലേന്ത്യാ സമ്മേളനം സമാപിച്ചു; ജിബന്‍ സാഹ ജനറല്‍ സെക്രട്ടറി, ആര്‍ കരുമാലയൻ പ്രസിഡന്‍റ്വിവിധ ഏജൻസികൾ ക്യംപയ്നിൻ്റെ ഭാഗമായെന്നും എല്ലാ തരത്തിലുമുള്ള മാലിന്യങ്ങൾ സംസ്കരിക്കാനുള്ള വിവിധ പദ്ധതികൾ ആവിഷ്കരിച്ച് കഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു. RDF നടപ്പിലാക്കും,RDF എന്നാൽ മാലിന്യത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഇന്ധനം എന്നാണ് അർത്ഥമാക്കുന്നത്. (Refuse-derived fuel (RDF) is a fuel produced from processed municipal solid waste (MSW) or other waste streams) ഇതുവഴി 720 ടൺ മാലിന്യം സംസ്കരിക്കാനാവും. സാനിറ്ററി മാലിന്യം 6 മാസം കൊണ്ട് സംസ്കരിക്കാനുള്ള പദ്ധതി കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.800 രൂപയിൽ താഴെ വരുന്ന മധ്യക്കുപ്പികൾ പ്ലാസ്റ്റിക്ക് ആക്കും ഈ കുപ്പികൾ തിരിച്ചുനൽകുന്നവർക്ക് 20 രുപ ലഭിക്കും. തദ്ദേശയ സ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകും. 1500 രൂപ വീതം 5000 കുട്ടികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുംശുചിത്വ മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക.Also Read: തേവലക്കരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ഓവർസിയറെ സസ്പെൻഡ് ചെയ്ത് കെ എസ് ഇ ബിതെരുവ് നായ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. കേന്ദ്രത്തിൻ്റെ ചട്ടങ്ങൾക്ക് അനുസരിച്ച് മാത്രമേ നടപടി ഉണ്ടാകൂ. സർക്കാർ നേരിടുന്ന വെല്ലുവിളി കേന്ദ്രത്തിൻ്റെ എബിസി ചട്ടങ്ങളാണ്. കോടതിയിൽ കേസ് വരുമ്പോൾ സംസ്ഥാനത്തിൻ്റെ വെല്ലുവിളികൾ ബോധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.കോടതിയുടെ നിർദ്ദേശങ്ങൾ എന്താണെന്ന് വരട്ടെ. നിലവിൽ കോടതിയുടെ നിർദ്ദേശപ്രകാരം ദയവധം നടപ്പിലാക്കാൻ സാധിക്കില്ല. വാക്സിനേഷൻ അടുത്ത മാസം ആരംഭിക്കുമെന്നും ABC ചട്ടങ്ങൾ അപ്രയോഗികമാണ്, ജനവിരുദ്ധവുമാണെന്നും മന്ത്രി പറഞ്ഞു. ചട്ടങ്ങളിൽ അയവു വരാത്തെ, പ്രശ്നങ്ങൾക്ക് സമ്പൂർണ്ണ പരിഹാരം കാണാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post മാലിന്യ മുക്ത നവകേരളം: മഴക്കാലം കഴിയുന്നതോടെ ബ്രഹ്മപുരത്തെ മാലിന്യം പൂർണ്ണമായും നീക്കം ചെയ്യും: മന്ത്രി എം ബി രാജേഷ് appeared first on Kairali News | Kairali News Live.