കേരളത്തിലെ വിവിധ സർക്കാർ ദന്തൽ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ദന്തൽ കോളേജുകളിലെയും 2025-ലെ പി.ജി.ദന്തൽ കോഴ്സുകളിലേയ്ക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾ നൽകിയ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. ഇതു സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്കു അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ ആഗസ്റ്റ് 3 വൈകിട്ട് 4 മണിക്കകം പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയിൽ സൂചിപ്പിച്ചിരിക്കുന്ന തുക അതാത് കോളേജുകളിൽ അടയ്ക്കണം. അലോട്ട്മെന്റ് ലഭിച്ചതിൽ നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെ അലോട്ട്മെന്റ് റദ്ദാകും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120, 2338487.