ഫിഡെ വനിതാ ചെസ് ലോകകപ്പില്‍ ദിവ്യ ദേശ്മുഖിന് ചരിത്ര കിരീടം.ടൈ ബ്രേക്കറില്‍ ഇന്ത്യയുടെ കൊനേരു ഹംപിയെ തോല്‍പ്പിച്ചാണ് ദിവ്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്.ചരിത്രത്തിലാദ്യമായാണ് ലോക കിരീടത്തിനായി രണ്ട് ഇന്ത്യക്കാര്‍ കരുക്കള്‍ നീക്കിയത്.രണ്ടാം റാപ്പിഡ് ഗെയിമിലാണ് ദിവ്യയുടെ നേട്ടം.ലോക വനിതാ ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് പത്തൊമ്പതുകാരിയായ ദിവ്യ ദേശ്മുഖ്.ജോര്‍ജിയയിലെ ബാത്തുമിയിലാണ് മത്സരം നടന്നത്. Also read- വനിതാ യൂറോ കപ്പ്: കിരീടം നിലനിർത്തി ഇംഗ്ലണ്ട്; സ്പെയിന് കണ്ണീർ മടക്കംരണ്ടാം ഗെയിമും സമനില ആയതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് മത്സരം സമനിലയില്‍ അവസാനിച്ചു.രണ്ടാം മത്സരത്തിലാണ് ദിവ്യ ഹംപിയെ കീഴടക്കിയത്. ഇതോടെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും ദിവ്യയെ തേടിയെത്തി. ഇന്ത്യയുടെ 88-ാം ഗ്രാന്‍ഡ്മാസ്റ്ററാണ് ദിവ്യ. 2021ലാണ് ദിവ്യ ഗ്രാന്‍റ് മാസ്റ്റര്‍ പട്ടം സ്വന്തമാക്കിയത്. അടുത്ത വനിതാ കാന്‍ഡിഡേറ്റ്സിനും ദിവ്യ യോഗ്യത നേടി.ജേതാവിന് 41ലക്ഷം രൂപയും രണ്ടാംസ്ഥാനക്കാരിക്ക് 29 ലക്ഷം രൂപയുമാണ് സമ്മാനത്തുക.മഹാരാഷ്ട്രയിലെ നാഗ് പൂര്‍ സ്വദേശിയാണ് ദിവ്യ ദേശ്മുഖ്.The post വനിതാ ചെസ് ലോകകപ്പ്; ദിവ്യദേശ്മുഖിന് കിരീടം: ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരി appeared first on Kairali News | Kairali News Live.