ആരോഗ്യമുള്ള ശരീരം, അതിനായി പല കാര്യങ്ങളും ശ്രദ്ധിക്കുന്നവരാണ് നമ്മൾ. ആരോഗ്യത്തിനും അനാരോഗ്യത്തിനും ഒരുപോലെ ഇടയാക്കുന്നതാണ് ഭക്ഷണങ്ങള്‍. നല്ല ഭക്ഷണം കഴിച്ചില്ലെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ മോശമായിട്ടാവും ബാധിക്കുക. പൊതുവേ പച്ചക്കറികളും പഴ വര്‍ഗങ്ങളുമെല്ലാം തന്നെ ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇന്നത്തെ കാലത്ത് ഇവ വിശ്വസിച്ചു കഴിയ്ക്കാനാകില്ല. ഇവയില്‍ പലതിലും കെമിക്കലുകള്‍ അടിച്ചാണ് വിപണിയിലും അവിടെ നിന്ന് നമ്മുടെ അടുക്കളയിലും എത്തുന്നത്.അടുക്കളയിലെ നിത്യേപയോഗ വസ്തുക്കളില്‍ പ്രധാനപ്പെട്ടതാണ് സവാള. സവാള ചേര്‍ത്താണ് നാം പാചകത്തിന് മണവും രുചിയും നല്‍കുക. സവാള മുടി സംരക്ഷണത്തിനും അത്യുത്തമമാണ്. ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് സവാള. കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ സവാളയില്‍ അടങ്ങിയിട്ടുണ്ട്. സള്‍ഫറിന്‍റെയും, ക്യുവെര്‍സെറ്റിന്‍റെയും സാന്നിധ്യമാണ് സവാളക്ക് ഔഷധഗുണം നല്കുന്നത്.ALSO READ: ലക്ഷണങ്ങൾ കണ്ടെത്തിയാലും നിർണ്ണയത്തിന് 3.5 വർഷം: അറിയാം ഈ രോഗാവസ്ഥസവാള വാങ്ങുമ്പോള്‍, അല്ലെങ്കില്‍ തൊലി കളയുമ്പോള്‍ തൊലിപ്പുറത്ത് കറുത്ത നിറത്തിലെ നീണ്ട വരകളോ അല്ലെങ്കില്‍ ഇതു പോലെ പടര്‍ന്ന കറുപ്പു നിറമോ കണ്ടിട്ടില്ലേ ? ഇത് അഴുക്ക് എന്ന രീതിയില്‍ കരുതി കഴുകി ഉപയോഗിയ്ക്കുന്നവരായിരിയ്ക്കും നാമെല്ലാവരും. ആസ്പെർജില്ലസ് നൈഗർ എന്ന കുമിളാണ് സവാളയിലെ കറുപ്പിനു കാരണം. പൊതുവേ മണ്ണിൽ കാണപ്പെടുന്ന ഈ ഫംഗസ് ചെടികളെ ബാധിക്കുമ്പോഴാണ് ഇത്തരത്തിൽ കറുത്ത പൊടി പോലെ കാണുന്നത്. വിളകള്‍ വായുസഞ്ചാരം കുറവുള്ളതും ഈർപ്പം കൂടുതലുള്ളതുമായ ഇടങ്ങളിൽ സൂക്ഷിക്കുമ്പോള്‍ ആണ് ഈ ഫംഗസ് പെരുകുന്നത്. ചെറിയ തോതിലേ ഉള്ളൂവെങ്കിൽ നന്നായി കഴുകി ഉപയോഗിച്ചാൽ ദോഷമില്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.നല്ല ആരോഗ്യമുള്ളവരില്‍ ഈ ഫംഗസ് അപകടകാരിയല്ലെങ്കിലും, രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ശ്വാസകോശസംബന്ധമായ രോഗമുള്ളവരിലും ഇവ പ്രശ്നമാകാം. അകം പാളികളിലും ഉള്ളിലും പൂപ്പലും അഴുകലും കാണുകയാണെങ്കിൽ സവാള പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്.സവാളയ്ക്ക് സന്ധിവീക്കം പോലുള്ള രോഗങ്ങള്‍ക്കു പരിഹാരമായി പ്രവര്‍ത്തിയ്ക്കാനും സാധിയ്ക്കും. ഭക്ഷണ ശേഷം സവാള കഴിയ്ക്കുന്നത് നല്ലതാണ്. ഭക്ഷണ അലര്‍ജി, വയറു സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയെല്ലാം നീക്കാന്‍ ഇതു നല്ലതാണ്. ഹോട്ടലുകളില്‍ വിനെഗറില്‍ ഇട്ടു വച്ച ഉള്ളി കഴിയ്ക്കാന്‍ തരുന്നതിന്റെ ഒരു കാര്യം വയര്‍ സംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുകയെന്നതാണ്.The post സവാളയിലെ കറുത്ത പൊടി അപകടകാരി ? ഉള്ളിൽ പോയാൽ പണി കിട്ടും appeared first on Kairali News | Kairali News Live.