ഡിന്നറിന് ചപ്പാത്തിയാണെങ്കിലും ചോറാണെങ്കിലും ഈ കറി ട്രൈ ചെയ്ത് നോക്കൂ. രുചികരവും എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഉരുള കിഴങ്ങ് കറി തയ്യാറാക്കുന്നതെങ്ങനെ എന്ന് നോക്കാം.3 ഉരുള കിഴങ്ങ്, ഒരു ഇടത്തരം സവാള, 1 തക്കാളി, 1 ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചത്, 1 ടേബിൾസ്പൂൺ വെളുത്തുള്ളി ചതച്ചത്, ഒരു തണ്ട് കറിവേപ്പില, 1/4 ടീസ്പൂൺ മഞ്ഞൾ പൊടി, 2 ടീസ്പൂൺ മുളക് പൊടി, 1/2 ടീസ്പൂൺ ഗരം മസാല, 1 ടേബിൾ സ്പൂൺ മല്ലിപൊടി 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ, 1/4 ടീസ്പൂൺ കടുക്, ആവശ്യത്തിന് ഉപ്പ് എന്നിവയാണ് ഈ കറി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.ALSO READ – അരിപ്പൊടി ഉണ്ടോ? എങ്കിൽ അഞ്ച് മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡിഒരു പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് അതിൽ കടുക് പൊട്ടിക്കുക ശേഷം ഇതിലേക്ക് കറിവേപ്പില ഇഞ്ചി – വെളുത്തുള്ളി ചതച്ചത് ചേർത്ത് ഇളക്കുക. ശേഷം സവാളയും ചേർത്ത് വഴറ്റാം. സവാള വഴണ്ട് വരുമ്പോൾ ഇതിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, ഗരം മസാല, മല്ലിപൊടി എന്നിവ ചേർക്കാം. പൊടിയുടെ പച്ചമണം മാറുമ്പോൾ ഇതിലേക്ക് തക്കാളി ചേർക്കാം. തക്കാളി വെന്ത് തുടങ്ങുമ്പോൾ ഇതിലേക്ക് ഉരുള കിഴങ്ങ് ചേർത്ത് കൊടുക്കാം. ഇതിലേക്ക് ആവിശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് 2 വിസിൽ വരുന്നത് വരെ വേവിക്കുക. അവസാനമായി കുറച്ച് മല്ലിയില ചാർത്തൽ സ്വാദിഷ്ടമായ കറി റെഡി.The post ഡിന്നർ ചപ്പാത്തിയോ ചോറോ? ഏതായലും ഈ കറി ട്രൈ ചെയ്ത് നോക്കൂ appeared first on Kairali News | Kairali News Live.