കേരളം മാറുന്ന കാലത്ത്…: “ഒപ്പം”

Wait 5 sec.

ജനകീയ സർക്കാർ എന്ന് ഖ്യാതി കേട്ട കേരളത്തിലെ രണ്ടാം പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക്‌ കടക്കുകയാണല്ലോ. മുഴുവൻ ജനങ്ങൾക്കും അനുഭവേദ്യമാകുന്ന വികസനവും ക്ഷേമ പ്രവർത്തനങ്ങളും നടപ്പിലാക്കി നവകേരളത്തിലേക്ക് ഉറച്ച ചുവടുവയ്പുകളുമായി മുന്നേറുകയാണ് ഇടത്പക്ഷ സർക്കാർ.പിണറായി വിജയൻ എന്ന ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ, ദുരന്തങ്ങളെയും കേന്ദ്ര അവഗണനെയും മറികടന്ന് കേരളം എല്ലാ മേഖലകളിലും നമ്പര്‍ വണ്‍ ആയി. പ്രതിസന്ധികളിലും സന്തോഷത്തിലും വികസനത്തിലും ആഘോഷങ്ങളിലുമെല്ലാം ജനങ്ങൾ ഒറ്റക്കെട്ടായി ഇടത്പക്ഷ സർക്കാരിനൊപ്പം നിന്നു. സമസ്‌ത മേഖലയിലെയും വികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച്‌ കൊണ്ടുപോകുന്നു എന്നതാണ്‌ സർക്കാരിനൊപ്പം ജനങ്ങൾ നിലകൊള്ളുന്നതിനുള്ള പ്രധാന കാരണം.Also Read: കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റ്; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിശക്തമായ ന്യൂനപക്ഷ വേട്ട നടക്കുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍കേന്ദ്രം സൃഷ്‌ടിക്കുന്ന ധന പ്രതിസന്ധികൾക്കിടയിലും അതിനെയെല്ലാം മറികടന്നുകൊണ്ട്‌ വികസന ക്ഷേമ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുക എന്നത്‌ വലിയ വെല്ലുവിളിയാണ്‌. ആ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് ഇന്ന് പിണറായി സർക്കാർ മുന്നോട്ട്‌ പോകുന്നത്. ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് കേരളത്തിന്റെ നേട്ടങ്ങളെല്ലാം സാധ്യമാക്കാന്‍ സര്‍ക്കാരിന് ഊര്‍ജവും പ്രചോദനവും നല്‍കുന്നത്.ഈ അവസരത്തിലാണ് നാലാം വാര്‍ഷികാഘോഷങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും, നാടിന്റെ സമ്പല്‍ സമൃദ്ധമായ ഭാവി മുന്നില്‍ കണ്ടുള്ള വികസന പദ്ധതികളും ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കാനുള്ള പരിപാടികളാണ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുക.Also Read: ‘ബി ജെ പിയുടെ ക്രൈസ്തവ സ്‌നേഹം ഇരട്ടത്താപ്പ്’; ജനങ്ങള്‍ക്ക് വിവേചനബുദ്ധിയുണ്ടെന്നും ഫാ. യൂജിന്‍ പെരേരകേരളത്തിലെ ഇടത്പക്ഷ സർക്കാരിന്റെ വാർഷികാഘോഷങ്ങളിൽ നമ്മുടെ നാട്ടിലെ ജനങ്ങൾക്കൊപ്പം, സിപിഐ (എം) മണ്ണന്തല ബ്രാഞ്ചും പങ്കാളിയാകുകയാണ്. ബ്രാഞ്ചിന് കീഴിലെ വിവിധ വർഗ്ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ നമ്മുടെ ബ്രാഞ്ച് പ്രദേശത്തെ ആറ് വിദ്യാർത്ഥികൾക്ക് “കേരളം മാറുന്ന കാലത്ത്-“ഒപ്പം” എന്ന പേരിൽ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് CPI(M) ന്റെ പ്രമുഖ നേതാക്കൾ കൈമാറുന്നു. 2025 മെയ്-ജൂൺ മാസങ്ങളിൽ തിരഞ്ഞെടുക്കപെടുന്ന വിദ്യാർത്ഥികളെ നേരിൽ കണ്ട് അനുമോദിക്കുകയും, രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ സ്‌കോളർഷിപ്പ് തുക കൈമാറുകയും ചെയ്യുവനാണ് ഉദ്ദേശിക്കുന്നത്.പങ്കെടുത്ത CPI(M) നേതാക്കൾ:കർഷകസംഘം- സ. LS സാജു (കൗൺസിലർ, ഇടവക്കോട്, കർഷകസംഘം വഞ്ചിയൂർ ഏരിയ പ്രസിഡന്റ്, CPI(M) വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം)മഹിള അസോസിയേഷൻ- സ. സി ലെനിൻ* (CPI(M), തിരു. ജില്ല സെക്രട്ടറിയേറ്റ് മെമ്പർ)ബാലസംഘം- സ. ശ്രീകുമാർ (CPI(M) വഞ്ചിയൂർ ഏരിയ സെക്രട്ടറി)ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ (CITU)- സ. KS സുനിൽകുമാർ* (CPI(M), തിരു. ജില്ല സെക്രട്ടറിയേറ്റ് മെമ്പർ, CITU സംസ്ഥാന സെക്രട്ടറി)കർഷക തൊഴിലാളി യൂണിയൻ- സ. K ശശാങ്കൻ (KSKTU ജില്ല സെക്രട്ടറി, CPI(M) തിരു. ജില്ല കമ്മിറ്റി അംഗം)DYFI- സ. SP ദീപക് CPI(M) തിരു. ജില്ല കമ്മിറ്റി അംഗംഒരേ മനസോടെ ഈ യാത്ര നമുക്ക് തുടരാം. സര്‍ക്കാരും ജനങ്ങളും കൈകോര്‍ത്തു നില്‍ക്കുമ്പോള്‍ എല്ലാ പ്രതിസന്ധികളെയും മറികടന്നു മുന്നോട്ടു പോകാന്‍ നമുക്ക് കഴിയും. ജനകീയ സർക്കാരിന്റെ നാലാം വാര്‍ഷികാഘോഷം നമ്മുടെ സംസ്ഥാനത്തിന്‍റെ നേട്ടങ്ങളുടെ ആഘോഷമായി മാറുമെന്ന് ഉറപ്പുണ്ട്.The post കേരളം മാറുന്ന കാലത്ത്…: “ഒപ്പം” appeared first on Kairali News | Kairali News Live.