ആൻഡമാൻ – നിക്കോബാർ ദ്വീപുകൾക്ക് ചുറ്റുമുള്ള കടലിൽ ഹൈഡ്രോകാർബണുകളുടെ വലിയ കണ്ടെത്തലുണ്ടെന്ന സർക്കാർ വാദത്തിന് കൃത്യമായ തെളിവുകൾ നൽകാൻ കഴിയാതെ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം

Wait 5 sec.

ആൻഡമാൻ – നിക്കോബാർ ദ്വീപുകൾ ചുറ്റും വ്യാപകമായ തോതിൽ ഇന്ധനശേഖരമുണ്ടെന്ന കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ സമീപകാല പ്രസ്താവനയുമായി ബന്ധപ്പെട്ട് ഡോ ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കൃത്യമായ വിവരങ്ങൾ നൽകാൻ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന് കഴിഞ്ഞില്ല.ഇന്ധനശേഖരം ഉണ്ടെന്ന് കരുതുന്ന സ്ഥലം, ശേഖരത്തിന്റെ അളവ്, കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ പരിശോധനകൾ, വാണിജ്യപരമായ ഉപയോഗത്തിന് എടുക്കുന്ന സമയപരിധി എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ വിവരങ്ങൾ മറുപടിയിൽ പറയുന്നില്ല. പകരം ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള പൊതുവായ പ്രസ്താവനകളും മറ്റുമാണ് ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായി പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം നൽകിയത്. ആൻഡമാൻ ബേസിന് സമീപം “സുപ്രധാന കണ്ടെത്തലുകൾ” എന്ന് വ്യാപകമായി പ്രചരിച്ച വാദങ്ങളെ ഏതെങ്കിലും വ്യക്തമായ കണക്കുകൾ ആധാരമാക്കിയോ പരിശോധിച്ച് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലോ സ്ഥിരീകരിക്കുന്നതിൽ കേന്ദ്രമന്ത്രാലയം പരാജയപ്പെട്ടു.Also Read: കന്യാസ്ത്രീകളുടെ അറസ്റ്റ്: പാർലമെന്‍റിന് മുന്നിൽ ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധംമുമ്പ് നിരോധിത മേഖലയായിരുന്ന ഒരു ദശലക്ഷം ചതുരശ്ര കിലോമീറ്ററോളം തുറന്നു കൊടുക്കുകയും അവിടെ അൾട്രാ-ഡീപ്പ് വാട്ടർ ഡ്രില്ലിംഗ് സർക്കാർ ആരംഭിക്കുകയും ചെയ്തിരുന്നു. അപ്പോൾ പോലും, വാണിജ്യാടിസ്ഥാനത്തിൽ ഖനനം ചെയാൻ ഉത്തകുന്ന ഇന്ധനശേഖരം അവിടെയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ മറുപടി വ്യക്തമാക്കുന്നു. സുമാത്രയിലും മ്യാൻമറിലും വാതകനിക്ഷേപങ്ങൾ കണ്ടെത്തിയതിന്റെ പശ്ചാതലത്തിലാണ് ആൻഡമാൻ പ്രദേശത്തും ഇന്ധനശേഖരത്തിനുള്ള സാധ്യതയുള്ളതായി സർക്കാർ കണക്കാക്കിയത്. എന്നാൽ ഇപ്പോഴും പര്യവേക്ഷണത്തിന്റെ ശൈശവാവസ്ഥയിൽ തന്നെയാണെന്ന് സർക്കാർ സമ്മതിക്കുന്നു.2015 മുതൽ രാജ്യത്തുടനീളം ആകെ 172 ഹൈഡ്രോകാർബൺ കണ്ടെത്തലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതിൽ 62 എണ്ണം ഓഫ്ഷോർ പ്രദേശങ്ങളിലാണ്. ആൻഡമാൻ ബേസിനിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കരുതൽ ശേഖരം ഇതുവരെ ഉറപ്പാക്കപ്പെട്ടിട്ടില്ലെങ്കിലും, ഈ കണ്ടെത്തലുകൾ മേഖലയിലെ വ്യവസ്ഥാപിത പര്യവേക്ഷണത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പിനെ പ്രതിനിധീകരിക്കുന്നുവെന്ന് സർക്കാർ വ്യക്തമാക്കുന്നു. നാല് ഓഫ്ഷോർ സ്ട്രാറ്റിഗ്രാഫിക് കിണറുകൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അതിൽ ഒന്ന് ആൻഡമാൻ-നിക്കോബാർ ബേസിനിലായിരിക്കുമെന്നും മറുപടിയിൽ പറയുന്നു.The post ആൻഡമാൻ – നിക്കോബാർ ദ്വീപുകൾക്ക് ചുറ്റുമുള്ള കടലിൽ ഹൈഡ്രോകാർബണുകളുടെ വലിയ കണ്ടെത്തലുണ്ടെന്ന സർക്കാർ വാദത്തിന് കൃത്യമായ തെളിവുകൾ നൽകാൻ കഴിയാതെ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം appeared first on Kairali News | Kairali News Live.