ലക്ഷണങ്ങൾ കണ്ടെത്തിയാലും നിർണ്ണയത്തിന് 3.5 വർഷം: അറിയാം ഈ ​രോ​ഗാവസ്ഥ

Wait 5 sec.

ലക്ഷണങ്ങൾ കണ്ടെത്തിയാലും ഡിമെൻഷ്യ നിർണ്ണയിക്കാൻ 3.5 വർഷമായേക്കുമെന്ന് പഠനം. ഇന്റർനാഷണൽ ജേണൽ ഓഫ് ജെറിയാട്രിക് സൈക്യാട്രിയാണ് ഈ പഠനം നടത്തിയത്. ഓർമ്മക്കുറവ്, വാക്കുകൾ കണ്ടെത്താൻ ബുദ്ധിമുട്ട്, ആശയക്കുഴപ്പം, മാനസികാവസ്ഥയിലും പെരുമാറ്റത്തിലുമുള്ള മാറ്റങ്ങൾ എന്നിവയാണ് ഡിമെൻഷ്യയുടെ പ്രാരംഭ ലക്ഷണങ്ങൾ.നേരത്തെ ഡിമെൻഷ്യ ഉള്ളവരാണെങ്കിൽ രോഗനിർണയത്തിന് 4.1 വർഷം എടുത്തേക്കാമെന്നും ചില ഗ്രൂപ്പുകൾക്ക് കൂടുതൽ കാലതാമസം അനുഭവപ്പെടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ചെറുപ്പത്തിൽ തന്നെ ഡിമെൻഷ്യ ആരംഭിക്കുകയും ഫ്രണ്ടോടെമ്പറൽ ഡിമെൻഷ്യഎന്ന അവസ്ഥയിൽ എത്തിയാൽ രോഗനിർണയം നടത്താൻ കൂടുതൽ സമയമെടുക്കുന്നു എന്നാണ് പഠനത്തിൽ പറയുന്നത്. ലോകമെമ്പാടുമായി 57 ദശലക്ഷത്തിലധികം ആളുകളെ ബാധിച്ച ​രോ​ഗാവസ്ഥയാണ് ഡിമെൻഷ്യ. വികസിത രാജ്യങ്ങളിൽ 50-65 ശതമാനം കേസുകളിൽ മാത്രമേ രോ​ഗനിർണയം സാധ്യമാകുന്നുള്ളൂ എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. പല രാജ്യങ്ങളിലും രോഗനിർണയ നിരക്ക് ഇതിലും കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.ALSO READ – എന്നും ഹെയർ സെറം ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂതലച്ചോറിലെ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോഴാണ് ഡിമെൻഷ്യ ഉണ്ടാവുന്നത്. ഈ കേടുപാടുകൾ തലച്ചോറിലെ കോശങ്ങൾക്ക് പരസ്പരം ആശയവിനിമയം നടത്താനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു. ഇതിലൂടെ ചിന്ത, പെരുമാറ്റം, വികാരങ്ങൾ എന്നിവയെ ബാധിക്കുന്നുThe post ലക്ഷണങ്ങൾ കണ്ടെത്തിയാലും നിർണ്ണയത്തിന് 3.5 വർഷം: അറിയാം ഈ ​രോ​ഗാവസ്ഥ appeared first on Kairali News | Kairali News Live.