കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റ്: “ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടി; രാജ്യത്തെ ഭരണാധികാരികൾ പ്രതികരിക്കാൻ തയ്യാറാകണം”; ബസേലിയോഴ്സ് ക്ലീമിസ് ബാവ

Wait 5 sec.

ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളികളായ സിസ്റ്റർമാരെ അറസ്റ്റ് ചെയ്ത സംഭവം ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടിയെന്ന് കർദിനാൾ ബസേലിയോഴ്സ് ക്ലീമിസ് കത്തോലിക്കാ ബാവ. കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത നടപടിയിൽ കത്തോലിക്കാ സഭ ഒന്നാകെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.“ഈ സംഭവത്തിൽ നടന്നിരിക്കുന്നത് കടുത്ത ഭരണഘടനാ ലംഘനമാണ്. ഭാരതത്തിലെ സ്വതന്ത്ര ജീവിതത്തോടുള്ള കടന്നു കയറ്റമാണിത്. രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ ദിനം പ്രതി വർധിച്ച് വരികയാണ്. ഇതിൽ കടുത്ത അമർഷം സഭയുടെ ഭാഗമായി രേഖപ്പെടുത്തുന്നു”. അദ്ദേഹം ചൂണ്ടിക്കാട്ടി.ALSO READ: ‘പൊലീസുകാരുടെ മുന്നിൽ വച്ച് തല്ലി, മതപരിവർത്തിന് നിർബന്ധിച്ചെന്ന് മൊഴിനൽകാൻ ഭീഷണിപ്പെടുത്തി…’; നിർണായക വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ സഹോദരൻ“ഇവിടെ മത സ്വതന്ത്ര്യം നടപ്പിലാക്കണം. മനുഷ്യാവകാശത്തിനു മേലുള്ള കടന്നുകയറ്റം ആണ് നടന്നിരിക്കുന്നത്. രാജ്യത്തിൻ്റെ സംസ്കൃതിയെ തകർക്കുന്ന നടപടിയിൽ രാജ്യം ഭരിക്കുന്ന ഭരണാധികാരികൾ സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറാകണമെന്നും ശക്തമായ നടപടി ഉണ്ടാകണമെന്നും” അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.ALSO READ : കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റ്; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിശക്തമായ ന്യൂനപക്ഷ വേട്ട നടക്കുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍The post കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റ്: “ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടി; രാജ്യത്തെ ഭരണാധികാരികൾ പ്രതികരിക്കാൻ തയ്യാറാകണം”; ബസേലിയോഴ്സ് ക്ലീമിസ് ബാവ appeared first on Kairali News | Kairali News Live.