പത്തനംതിട്ട കൊടുംമണ്ണില്‍ സ്വകാര്യ ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഈസാഫ് മൈക്രോഫിനാന്‍സിന്റെ ഭീഷണിയെ തുടര്‍ന്നാണ് ലീല ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. കൂട്ട ആത്മഹത്യക്കാണ് കുടുംബം ശ്രമിച്ചത്.ലീലയുടെ ഭര്‍ത്താവും മകനും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ഗുണ്ടാ സംഘമാണ് വീടുകളിലേക്ക് പണംപിരിക്കാന്‍ പോകുന്നതെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. മരിച്ച ലീലാ നീലാംബരന്റെ ബാങ്ക് വായ്പ എഴുതി തള്ളണമെന്നും ബന്ധുക്കള്‍ക്ക് ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഡിവൈഎഫ്ഐ നേരത്തെ വ്യക്തമാക്കിയിരുന്നു.Also read- കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റ്; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിശക്തമായ ന്യൂനപക്ഷ വേട്ട നടക്കുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍വായ്പ പിരിക്കാനായി ബാങ്കുകള്‍ ഉപയോഗിക്കുന്നത് ഗുണ്ടാ മാഫിയകളെയാണ്. ഇത്തരത്തിലുള്ള സ്വകാര്യ ബാങ്കുകളുടെ നിയമ വരുദ്ധ പ്രവര്‍ത്തനം ജില്ലയില്‍ അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ പറഞ്ഞിരുന്നു.content highlight: protest march was organized byDYFI to the bank in Pathanamthitta, following the suicide of a housewife who diedby the threats from a private bank.The post സ്വകാര്യ ബാങ്കിന്റെ ഭീഷണിയെ തുടര്ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം; ബാങ്കിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാര്ച്ച് സംഘടിപ്പിച്ചു appeared first on Kairali News | Kairali News Live.