മരിക്കുന്നതിന് മുമ്പ് 62കാരി സഞ്ജയ് ദത്തിന് എഴുതിവെച്ചത് 72 കോടിയുടെ സ്വത്ത്; അസ്വസ്ഥനാക്കിയെന്ന് താരം

Wait 5 sec.

സിനിമാതാരങ്ങളോടുള്ള ആരാധന കാരണം ക്ഷേത്രം നിർമിച്ചവരും കുഞ്ഞുങ്ങൾക്ക് ആ താരങ്ങളുടെ പേരിട്ടവരുമുണ്ട്. എന്നാൽ ആരാധന അൽപം അതിരുകടന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ സഞ്ജയ് ദത്തിന് തന്റെ ആരാധിക നൽകിയ സ്വത്തിനെ കുറിച്ചാണ് ചർച്ചാവിഷയമം. ആരാധന മൂത്ത് തന്റെ 72 കോടിയുടെ സ്വത്ത് സഞ്ജയ് ദത്തിന് എഴുതിവെച്ചിരിക്കുകയാണ് ഒരു സ്ത്രീ. വാർത്ത പുറത്തുവന്ന സമയത്ത് ഇത് വ്യാജമാണെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ സംഭവം സത്യമാണെന്ന് പറഞ്ഞിരിക്കുകയാണ് താരം.2018-ലാണ് 62-കാരിയായ നിഷ പാട്ടീൽ താൻ ഏറെ ആരാധിക്കുന്ന സഞ്ജയ് ദത്തിന് സ്വത്തുക്കൾ എഴുതിവെച്ചത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. 2018ലായിരുന്നു സംഭവം. നിഷ പാട്ടീല്‍ എന്ന 62 വയസുകാരിയായ സഞ്ജയ് ദത്തിന്റെ കടുത്ത ആരാധികയാണ് അവരുടെ മുഴുവന്‍ സ്വത്തുക്കളും താരത്തിന്റെ പേരില്‍ എഴുതി നല്‍കിയത്.മാരകമായ അസുഖത്താല്‍ ബുദ്ധിമുട്ടുന്ന അവര്‍ തന്റെ മരണശേഷം എല്ലാ സ്വത്തുക്കളും സഞ്ജയ് ദത്തിന് കൈമാറണമെന്ന് ബാങ്കിനോട് ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ അത് സ്വീകരിക്കാതെ കുടുംബത്തിന് താന്‍ തിരികെ നല്‍കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ALSO READ: ‘ഈ വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാൻ കഴിയില്ല’; യൂട്യൂബ് ചാനൽ നിർത്തുന്നുവെന്ന് ഫിറോസ് ചുട്ടിപ്പാറഅവിവാഹിതയായ നിഷ എണ്‍പതു വയസ്സുള്ള അമ്മയ്ക്കും മൂന്ന് സഹോദരങ്ങള്‍ക്കുമൊപ്പം മലബാര്‍ ഹില്ലിലെ ത്രിവേണി അപ്പാര്‍ട്ട്‌മെന്റിലെ മൂന്ന് മുറി ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. ഈ ഫ്ലാറ്റടക്കം അവർ സഞ്ജയ് ദത്തിന്റെ പേരിൽ എഴുതിവെച്ചിരുന്നു. മരണാനന്തരം നടന്ന പ്രാര്‍ഥനായോഗത്തിനുശേഷമാണ് കുടുംബത്തിന് നിഷ സ്വത്തെല്ലാം സഞ്ജയ് ദത്തിന്റെ പേരില്‍ എഴുതിവച്ച വിവരം അറിഞ്ഞത്. മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അവര്‍ സ്വത്ത് ദത്തിന് എഴുതിവച്ചത്.നിഷ പാട്ടീലിനെ തനിക്ക് വ്യക്തിപരമായി അറിയില്ലെന്നും ഈ സാഹചര്യത്തില്‍ താന്‍ വളരെയധികം വേദനിക്കുവെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒന്നും അവകാശപ്പെടില്ല. തനിക്ക് നിഷയെ അറിയില്ലായിരുന്നു. മുഴുവന്‍ സംഭവവും തന്നെ വളരെയധികം അസ്വസ്ഥനാക്കിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.The post മരിക്കുന്നതിന് മുമ്പ് 62കാരി സഞ്ജയ് ദത്തിന് എഴുതിവെച്ചത് 72 കോടിയുടെ സ്വത്ത്; അസ്വസ്ഥനാക്കിയെന്ന് താരം appeared first on Kairali News | Kairali News Live.