കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രധാനമന്ത്രിക്ക് കാസയുടെ കത്ത്

Wait 5 sec.

കൊച്ചി | ഛത്തീസ്്ഗഢിൽ കന്യാസ്ത്രീകൾ മതപരിവർത്തന ശ്രമം ആരോപിക്കപ്പെട്ട് അറസ്റ്റിലായ സംഭവത്തിൽ അടിയന്തിര ഇടപെടൽ അഭ്യർഥിച്ച് ക്രിസ്ത്യൻ സംഘടനയായ കാസ പ്രധാനമന്ത്രിക്ക് കത്തയച്ചു. ചത്തീസ്ഗഢിൽ കേരളത്തിൽ നിന്നുള്ള കത്തോലിക്കാ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം വളരെ വേദനയോടെയും ആശങ്കയോടെയും ശ്രദ്ധയിൽ പെടുത്തുന്നതായും പതിറ്റാണ്ടുകളായി പ്രത്യേകിച്ച് ദരിദ്രർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ സമൂഹത്തെ സേവിക്കുന്ന ഈ സ്ത്രീകൾ മതപരമായ ആചാരങ്ങൾ അവലംബിച്ചിട്ടും പൊതു ഇടങ്ങളിൽ സഞ്ചരിക്കാനും സംസാരിക്കാനും ഇടപഴകാനുമുള്ള അടിസ്ഥാന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടത് വളരെ ദുഃഖകരമാണെന്ന് കത്തിൽ പറയുന്നു.ഇത് അപമാനകരം മാത്രമല്ല, കന്യാസ്ത്രീകളുടെ അന്തസ്സിന്റെയും മതസ്വാതന്ത്ര്യത്തിന്‍റെയും ലംഘനവുമാണ്. സംവേദനക്ഷമതയില്ലായ്മയും ബലപ്രയോഗവും നിറഞ്ഞ അവരുടെ അറസ്റ്റ് ക്രിസ്ത്യൻ സമൂഹത്തെ ആഴത്തിൽ വേദനിപ്പിക്കുകയും സേവനത്തിനായി ജീവിതം സമർപ്പിക്കുന്നവരുടെ അന്തസ്സിനെ തകർക്കുകയും ചെയ്യുന്നതായും കാസ ചൂണ്ടിക്കാട്ടി.