യുവാവിന്റെ ദേഹത്തുകൂടി കാര്‍ ഇടിച്ചുകയറ്റിയ സംഭവം; അസമീസ് നടി അറസ്റ്റില്‍

Wait 5 sec.

ഗുവാഹത്തിയില്‍ കാര്‍ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ അസമീസ് നടി അറസ്റ്റില്‍. 21കാരനെ ഇടിച്ചുവീഴ്ത്തി യുവാവിന്റെ ദേഹത്തുകൂടെ വാഹനം കയറ്റിയിറക്കിയ സംഭവത്തില്‍ നടി നന്ദിനി കശ്യപ് ആണ് അറസ്റ്റിലായത്.നല്‍ബാരി പോളിടെക്നിക്കിലെ വിദ്യാര്‍ഥിയും ഗുവാഹാട്ടി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ പാര്‍ട്ട് ടൈം ജീവനക്കാരനുമായ സമീയുള്‍ ഹഖ് ആണ് മരിച്ചത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഹഖിന് പരുക്കേറ്റത്.21കാരനെ ഇടിച്ച ശേഷം കടന്നുകളഞ്ഞെന്ന കേസിലാണ് ഗുവാഹത്തി പൊലീസ് നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന്കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും നടിയെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ യുവതി ആരോപണം നിഷേധിച്ചിരുന്നു.തുടര്‍ന്ന് ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.Also read- “കേക്കും കിരീടവുമായി ക്രൈസ്തവ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാൻ നടക്കുന്ന മുന്നമാരുണ്ട്”: ഡോ ജോൺ ബ്രിട്ടാസ് എംപികൃത്യം നടന്നതിനു ശേഷം നടി വാഹനം നിര്‍ത്താതെ പോകുകയും ഒരു അപാര്‍ട്‌മെന്റിന് കീഴില്‍ വാഹനം ഒളിപ്പിക്കാനും ശ്രമിച്ചിരുന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകരാണ് കാര്‍ പിന്തുടര്‍ന്ന് യുവതിയെ കണ്ടെത്തിയത്.നടിയും യുവാവിന്റെ സഹപ്രവര്‍ത്തകരും തമ്മില്‍ സ്ഥലത്ത് വച്ചു രൂക്ഷമായ വാക്കേറ്റമുണ്ടായതായി സമീപത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. അപകടം നടന്ന സ്ഥലത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ ചോദ്യം ചെയ്യില്‍ കൃത്യം തെളിഞ്ഞതോടെയാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി നടിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.The post യുവാവിന്റെ ദേഹത്തുകൂടി കാര്‍ ഇടിച്ചുകയറ്റിയ സംഭവം; അസമീസ് നടി അറസ്റ്റില്‍ appeared first on Kairali News | Kairali News Live.