“കേക്കും കിരീടവുമായി ക്രൈസ്തവ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാൻ നടക്കുന്ന മുന്നമാരുണ്ട്”: ഡോ ജോൺ ബ്രിട്ടാസ് എംപി

Wait 5 sec.

കന്യാസ്ത്രികളുടെ വിഷയം പാർലമെന്റിൽ ഉയർത്തി ഡോ ജോൺ ബ്രിട്ടാസ് എംപി. രണ്ട് കന്യാസ്ത്രീകളെ ദുർഗിൽ ജയിലിൽ അടച്ചു. ഇത് രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയമാണ്. കേക്കും കിരീടവുമായി ക്രൈസ്തവ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാൻ നടക്കുന്ന മുന്നമാരുണ്ട്. ഇന്ത്യയുടെ സൽപ്പേരിന് കളങ്കം വരുത്തുന്ന ഒരു നടപടിയിലും വ്യാപൃതരാവാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞവർഷം മാത്രം 824 അതിക്രമങ്ങളാണ് ക്രൈസ്തവർക്കെതിരെ നടന്നത്. കേരളത്തിലെ ക്രൈസ്തവരെ പാട്ടിലാക്കാൻ കേക്കുമായി അരമനകളിൽ കയറി നിരങ്ങുന്നു. ആട്ടിൻതോലിട്ട ചെന്നായ്കളാണ് നിങ്ങൾ. മുസ്ലീങ്ങളുടെ വീടുകൾക്ക് നേരെ ബുൾഡോസർ കയറ്റുന്നു.ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. നിങ്ങളെ തിരിച്ചറിയാനുള്ള ബുദ്ധിയും വിവേകവും കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നുംഅദ്ദേഹം കൂട്ടിചേർത്തു.ALSO READ – കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല; ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ച് ദുർഗ് സെഷൻസ് കോടതി“നദ്ദാ ജീ… നിങ്ങൾ പഠിച്ചത് ക്രൈസ്തവ സ്കൂളിൽ, പിയൂഷ് ഗോയൽ പഠിച്ചത് ക്രൈസ്തവ സ്കൂളിൽ, നിർമ്മല സീതാറാം പഠിച്ചത് ക്രൈസ്തവർ സ്കൂളിൽ.. ജയശങ്കർ പഠിച്ചത് ക്രൈസ്തവ സ്കൂളിൽ.. ആരെ മതപരിവർത്തനം ചെയ്യാൻ വേണ്ടിയാണ് അവർ നിങ്ങളെ പഠിപ്പിച്ചത് നിങ്ങൾ ക്രിസ്ത്യാനിയായോ.. ഇല്ലല്ലോ ആതുര ശുശ്രൂഷരംഗത്ത് വിദ്യാഭ്യാസരംഗത്ത്,സ്തുത്യർഹ സേവനം നടത്തുന്ന ക്രൈസ്തവരെയും കന്യാസ്ത്രീകളെയും പീഡിപ്പിക്കരുത്..ഇത് രാജ്യത്തിന്റെ സൽപേരിനെ കളങ്കപ്പെടുത്തുന്ന കാര്യമാണെന്ന് ഓർമ്മപ്പെടുത്തുന്നു ഡോ ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.പഹൽ​ഗാം ഭീകരാക്രമണത്തിലും ഓപ്പർട്ടൺ സിന്ദൂറിൽ ട്രംപിന്റെ പേര് പ്രധാനമന്ത്രി ഉച്ചരിച്ചില്ലെന്നും എന്തുകൊണ്ട് ഒരക്ഷരം മിണ്ടുന്നില്ല എന്നും അദ്ദേഹം രാജ്യസഭയിൽ ചോദ്യമുയർത്തി. സഭയിൽ ആരതിയുടെ വിഷയവും ഡോ ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.The post “കേക്കും കിരീടവുമായി ക്രൈസ്തവ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാൻ നടക്കുന്ന മുന്നമാരുണ്ട്”: ഡോ ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.