ഔദ്യോഗിക പ്രഖ്യാപനമായി; കാഫ നാഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ പങ്കെടുക്കും

Wait 5 sec.

താജിക്കിസ്ഥാന്‍ | സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (CAFA) നാഷന്‍സ് കപ്പില്‍ ഇന്ത്യ മത്സരിക്കും. ഇക്കാര്യം CAFA ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2025 ആഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ എട്ട് വരെയാണ് ടൂര്‍ണമെന്റ്. മലേഷ്യ പിന്മാറിയതോടെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് അവസരമൊരുങ്ങിയത്. ലോജിസ്റ്റിക് പ്രശ്‌നങ്ങള്‍, കളിക്കാരുടെ ലഭ്യതയിലെ ബുദ്ധിമുട്ടുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്ന് തങ്ങള്‍ പിന്മാറുന്നതായി മലേഷ്യ നേരത്തെ അറിയിച്ചിരുന്നു.എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് റൗണ്ട് ഘട്ട മത്സരങ്ങള്‍ നടക്കുക. ഗ്രൂപ്പില്‍ ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തുര്‍ക്മെനിസ്ഥാന്‍, ഒമാന്‍ എന്നീ ടീമുകളെയാണ് എ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യ, താജിക്കിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ ബി ഗ്രൂപ്പിലാണ്.ആഗസ്റ്റ് 29-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ താജികിസ്ഥാനെ നേരിടും. സെപ്തംബര്‍ ഒന്നിന് ഇറാനെതിരെയും, സെപ്തംബര്‍ നാലിന് അഫ്ഗാനിസ്ഥാനെതിരെയുമാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍.