ഇറ്റലിയില്‍ വാഹനാപകടത്തില്‍ ബാര്‍ബി പാവകളുടെ ഡിസൈനര്‍മാര്‍ക്ക് ദാരുണാന്ത്യം

Wait 5 sec.

ബാര്‍ബി പാവകളുടെ ഡിസൈനര്‍മാര്‍ ഇറ്റലിയില്‍ വാഹനാപകടത്തില്‍ മരിച്ചു. മാരിയോ പഗലിനോ, ജിയാനി ഗ്രോസി എന്നിവരാണ് മരിച്ചത്.തെറ്റായ ദിശയില്‍ വന്ന മറ്റൊരു കാറിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന 82 കാരനായ അമോഡിയോ എന്നയാളും അപകടത്തില്‍ മരിച്ചു.1999 ല്‍ മാരിയോയും ജിയാനിയും ഒരുമിച്ച് തുടങ്ങിയ മാഗിയ2000 എന്ന കമ്പനി പിന്നീട് ബാര്‍ബി പാവകളുടെ രൂപനിര്‍മിതിയിലൂടെയാണ് പ്രശ്‌സതരാകുന്നത്. 1959ല്‍ ഇവര്‍ പുറത്തിറക്കിയ ബാര്‍ബി പാവകള്‍ക്ക് ഇന്നും ലോകമാകമാനം ആരാധകരാണ്.Also read –യുഎസിൽ 5,000 അടി ഉയരത്തിൽ വച്ച് വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി; സുരക്ഷിതമായി തിരിച്ചിറക്കികൗമാര ഫാഷനുകളിലാണ് ആദ്യഘട്ടത്തില്‍ ബാര്‍ബി പാവകള്‍ അവതരിക്കപ്പെട്ടത്. പിന്നീട് ടീച്ചറായും നഴ്സായും ബിസിനസ് വനിതയായും ബാര്‍ബി പാവകള്‍ വിപണിയില്‍ എത്തി. ബാര്‍ബി ലോകത്തെ തങ്ങളുടെ സംഭാവനകള്‍ക്ക് പ്രശസ്തമായ ബാര്‍ബി ബെസ്‌ററ് ഫ്രണ്ട് അവാര്‍ഡ് 2016-ല്‍ ഇരുവരും സ്വന്തമാക്കിയിരുന്നു.content highlight: Mario Paglino and Gianni Grossi, renowned barbie designers died in accident in ittali.The Barbie team honoured the doll designers Mario after the death news.The post ഇറ്റലിയില്‍ വാഹനാപകടത്തില്‍ ബാര്‍ബി പാവകളുടെ ഡിസൈനര്‍മാര്‍ക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.