ദുരന്തമുണ്ടായി മണിക്കൂറുകൾക്കകം ഓടിയെത്തി; രക്ഷാപ്രവർത്തനത്തിൽ തുടങ്ങി പുനരധിവാസം വരെയും ഒപ്പം നിൽക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി

Wait 5 sec.

കേരളത്തിലെ ഏറ്റവും മികച്ച പദ്ധതികൾ സമയബന്ധിതമായി, ഗുണമേന്മയോടെ പൂർത്തീകരിക്കുന്നവരാണ് കേരളത്തിന്റെ സഹകരണമുദ്രയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി. അവർ തന്നെയാണ് വയനാടിനായി നിർമിക്കുന്ന ടൗൺഷിപ്പിനും മികവേകുന്നത്. യുഎൽസിസിഎസ് ആണ് ഏഷ്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ തൊഴിലാളി സഹകരണസംഘം. തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ലോകത്തെ ഏക ഐടി പാർക്കിന്റെ ഉടമകളുമാണ്. അവർ ഇതാ മാതൃകാ ഭവനം പൂർത്തീകരിച്ചു. ഇനി വീടുകൾ നിർമ്മിക്കും. ഇത് ഡിസംബറോടെ പൂർത്തിയാകും. ദുരന്തമുണ്ടായ സമയത്തും അവർ ഇവിടെയുള്ളവർക്കായി ഓടിയെത്തിയിരുന്നു.മലവെള്ളപ്പാച്ചിലിൽ സർവ്വവും തകർന്ന മനുഷ്യർക്ക് സഹായഹസ്തവുമായി ഓടിയെത്തിയവരാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി. രക്ഷാപ്രവർത്തനത്തിൽ തുടങ്ങി പുനരധിവാസം വരെയും എത്തിയിരിക്കുന്നു അവരുടെ പ്രവർത്തനങ്ങൾ. ഡിസംബറോടെ 350 വീടുകളുടെ നിർമാണം പൂർത്തിയാക്കുമെന്ന് യുഎൽസിസിഎസ് ഉദ്യോഗസ്ഥർ പറയുന്നു. നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയ സമയത്ത് തന്നെ മഴയും എത്തിയിരുന്നു. എന്നാൽ അതൊന്നും വക വയ്ക്കാതെ ആയിരുന്നു തൊഴിലാളികൾ പ്രവർത്തിച്ചിരുന്നത്. ബാക്കിയുള്ള വീടുകളുടെ നിർമാണം മാർച്ചിൽ പൂർത്തീകരിച്ച് താക്കോൽ കൈമാറും. മാതൃകാവീടിന്റെ നിർമാണം പൂർണമായിക്കഴിഞ്ഞു.ALSO READ: “ചവിട്ടിനിന്നത് ഒരു കുഞ്ഞിന്റെ മൃതദേഹത്തിലായിരുന്നു; അപ്പോഴാണ് ദുരന്തത്തിന്റെ ആഘാതം മനസിലാക്കിയത്”; രക്ഷാപ്രവർത്തനം നടത്തുമ്പോഴുണ്ടായ നടുങ്ങുന്ന ഓർമ്മകൾ പങ്കുവെച്ച് ഡിവൈഎഫ്ഐ പ്രവർത്തകൻഉരുൾപൊട്ടിയതിനെ തുടർന്ന് മലിനമായ പുന്നപ്പുഴ വൃത്തിയാക്കുക മാത്രമല്ല, അതിന്റെ ആഴം വർധിപ്പിച്ചതും ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി ആണ്. പുന്നപ്പുഴയുടെ ആഴം കൂട്ടിയതോടെ ഇത്തവണ വെള്ളപ്പൊക്ക ഭീഷണി ഒഴിവായി. സർവ്വവും നാശമായ നാടിനെയും അവിടുത്തെ നാട്ടുകാരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയും നിർണായക പങ്കാണ് വഹിക്കുന്നത്.The post ദുരന്തമുണ്ടായി മണിക്കൂറുകൾക്കകം ഓടിയെത്തി; രക്ഷാപ്രവർത്തനത്തിൽ തുടങ്ങി പുനരധിവാസം വരെയും ഒപ്പം നിൽക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി appeared first on Kairali News | Kairali News Live.