“യാഥാർഥ്യങ്ങളും മാതൃഭൂമിയുടെ നെറികേടും!”; വസ്തുതകൾ നിരത്തി മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തെ പറ്റിയുള്ള മാതൃഭൂമി വാർത്തയെ പൊളിച്ചടുക്കി മന്ത്രി വി ശിവൻകുട്ടി

Wait 5 sec.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ മാതൃഭൂമി ദിനപത്രത്തിൽ വന്ന വാർത്തയെ വസ്തുതകൾ നിരത്തി പൊളിച്ചടുക്കി മന്ത്രി വി ശിവൻ കുട്ടി. ഇന്ന് മാതൃഭൂമിയിൽ വന്ന വാർത്ത അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുവെന്നും ഒരു ദുരന്തത്തിന്റെ ഓർമ്മ ദിനത്തിൽപ്പോലും വസ്തുതകളെ വളച്ചൊടിച്ച് തെറ്റിദ്ധാരണ പരത്താൻ മാതൃഭൂമി കാണിച്ച നെറികേട് തീർത്തും അപലപനീയമാണ് എന്നും മന്ത്രി പറഞ്ഞു. വസ്തുത വിരുദ്ധമായ വാർത്തയെ ചൂണ്ടിക്കാട്ടി “യാഥാർഥ്യങ്ങളും മാതൃഭൂമിയുടെ നെറികേടും!” എന്ന തലക്കെട്ടോടെ മന്ത്രി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.വാഗ്ദാനങ്ങളോട് കണ്ണടച്ച് സർക്കാരുകൾ. എന്ന തലക്കെട്ടോടെ ഒന്നാം പേജിൽ കൊടുത്ത വർത്തയിലാണ് കേന്ദ്ര അവഗണനയെ കുറിച്ച് പറയുന്നതിനോടൊപ്പം , കേരള സർക്കാർ ജനങ്ങൾക്കൊപ്പം നിന്ന് നടത്തിയ സമാനതകളില്ലാത്ത പ്രവർത്തനങ്ങളെ മറച്ചുപിടിച്ച് മാതൃഭൂമി വാർത്ത നൽകിയത്.ALSO READ: ‘ദുരന്തബാധിതരെ അടക്കം ചെയ്ത സ്ഥലത്ത് പ്രാർത്ഥന നടത്താനായി സ്മാരകം നിർമ്മിക്കും’; ഫേസ്‌ബുബുക്ക് പോസ്റ്റ് പങ്കുവച്ച് മുഖ്യമന്ത്രി“കേന്ദ്ര സർക്കാർ വാഗ്ദാനങ്ങൾ വെറും വാഗ്ദാനങ്ങൾ മാത്രമായപ്പോൾ, കേരള സർക്കാർ ജനങ്ങൾക്കൊപ്പം നിന്ന് സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ നടത്തി എന്നാണ്. എന്നിട്ടും, മാതൃഭൂമി അവരുടെ സർവേ ഫലത്തിൽ 55.2% പേർ തൃപ്തി രേഖപ്പെടുത്തിയെന്ന് പറഞ്ഞ് വാർത്ത അവസാനിപ്പിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. മറ്റ് കാറ്റഗറികളെക്കുറിച്ച് ഒരക്ഷരംപോലും പറയാതെ ദുരന്തത്തിൽപ്പെട്ടവരുടെ യഥാർത്ഥ അവസ്ഥ മറച്ചുവെക്കാനാണ് ഈ ശ്രമം.സത്യം മറച്ചുവെച്ച്, രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ മാധ്യമങ്ങൾ കാണിക്കുന്ന ഈ നെറികേട് പൊതുസമൂഹത്തിന് മനസ്സിലാകും. നമ്മുടെ അതിജീവിതർക്കൊപ്പം സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളുമ്പോൾ, അസത്യങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ല”. മന്ത്രി പോസ്റ്റിൽ പറഞ്ഞു. അതോടൊപ്പം മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ ചെയ്ത കാര്യങ്ങളും കേന്ദ്രസർക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളെ പറ്റിയും വസ്തുതകളുടെ അടിസ്ഥാനത്തിൽ മന്ത്രി പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്.The post “യാഥാർഥ്യങ്ങളും മാതൃഭൂമിയുടെ നെറികേടും!”; വസ്തുതകൾ നിരത്തി മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തെ പറ്റിയുള്ള മാതൃഭൂമി വാർത്തയെ പൊളിച്ചടുക്കി മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.