ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Wait 5 sec.

മുളന്തുരുത്തി | ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് യുവാവ്  മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് എബ്രഹാം-  ഗ്രേസി ദമ്പതികളുടെ മകൻ രാജ് (42) ആണ് ഇന്ന് രാവിലെ മരിച്ചത്.മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള ജിമ്മിൽ പുലർച്ചെ വ്യായാമം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞുവീണത്.  സാധാരണ രാവിലെ ആറോടെയാണ് ജിമ്മിൽ എത്താറുള്ളതെങ്കിൽ ഇന്ന്  അഞ്ചിനെത്തി ജിം തുറന്ന് വ്യായാമം ആരംഭിക്കുകയായിരുന്നു. അതിനാൽ മറ്റാരും ഈ സമയത്ത് ഉണ്ടായിരുന്നില്ല.5.26ന് കുഴഞ്ഞു വീഴുന്നത് സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഇതിന് മുമ്പ് നെഞ്ചിൽ കൈകൾ അമർത്തിക്കൊണ്ട് ഏതാനും സെക്കൻഡുകൾ നടക്കുന്നതും പിന്നീട് ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു മിനുറ്റോളം ഇരുന്ന ശേഷം താഴേക്ക് കുഴഞ്ഞു വീഴുകയായിരുന്നു.ഇടക്കിടെ വ്യായാമം ചെയ്യാൻ ജിമ്മിലെത്തുന്ന ആളാണ് രാജ്