‘കേക്കും വേണ്ട ലഡുവും വേണ്ട, അരമന കാണാൻ വരികയും വേണ്ട’; സംഘ പരിവാറിനെതിരെ കത്തോലിക്കാ കോൺഗ്രസ് മുദ്രാവാക്യം

Wait 5 sec.

ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നാലെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ സംഘപരിവാറിനെതിരെ മുദ്രാവാക്യവുമായി കത്തോലിക്കാ കോൺഗ്രസ്. ‘കേക്കും വേണ്ട ലഡുവും വേണ്ട.. അരമന കാണാൻ വരികയും വേണ്ട’ എന്ന് തുടങ്ങുന്ന മുദ്രാവാക്യമാണ് സംഘ പരിവാറിനെതിരെ കത്തോലിക്കാ കോൺഗ്രസ് പറഞ്ഞത്. കണ്ണൂർ കരുവഞ്ചാലിലെ പ്രതിഷേധത്തിനിടെ ആയിരുന്നു സംഘപരിവാറിനെതിരെ മുദ്രാവാക്യം മുഴക്കിയത്. ‘തിരുവസ്ത്രത്തിൻ ശോഭ കണ്ടാൽ ഭ്രാന്ത് പിടിക്കും സംഘികളെ, കാരുണ്യത്തിൻ കൈകളിൽ നിങ്ങൾ കൈവിലങ്ങു വെച്ചില്ലേ’ എന്നും മുദ്രാവാക്യങ്ങളിൽ കേൾക്കാം.അതേസമയം വിവിധ സഭകളുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് വാ മൂടിക്കെട്ടി പ്രതിഷേധ റാലി സംഘടിപ്പിച്ചു. അരമനകളില്‍ കേക്കുമായി എത്തുന്ന ബിജെപി വാക്കുകളിലും ആത്മാര്‍ത്ഥത കാണിക്കണമെന്ന് കെസിബിസി അധ്യക്ഷൻ മാർ ക്ലീമ്മിസ് വിമര്‍ശിച്ചു.ALSO READ: കന്യാസ്ത്രീകളുടെ അറസ്റ്റ്; വായ മൂടിക്കെട്ടി രാജ്ഭവനിലേക്ക് മാർച്ച് നടത്തി കത്തോലിക്കാ ഫോറംമനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. അറസ്റ്റിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് ക്രൈസ്തവസഭകൾ നടത്തിയ മാർച്ചിലും വന്‍ പ്രതിഷേധമിരമ്പി.നിരപരാധികളായ കന്യാസ്ത്രീകളെ ജയില്‍ മോചിതരാക്കുക, ഇവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധ മാര്‍ച്ച്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് രാജ്ഭവന് മുന്നില്‍ പൊലീസ് തടഞ്ഞു. കെസിബിസി അധ്യക്ഷൻ മാർ ക്ലീമ്മിസിന്റെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയായിരുന്നു പ്ര‌തിഷേധം. റാലി ഉദ്ഘാടനം ചെയ്ത മാര്‍ ക്ലിമ്മിസ് ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു.വിവിധ സഭാധ്യക്ഷന്മാരായ ഫാ. തോമസ് ജെ നെറ്റോ, ഫാ യൂജിന്‍ പെരേര, ഫാ. ഐസക് മാര്‍ ഫീലിക്സിനോസ്, ഫാ. ജോണ്‍ തെക്കേക്കര തുടങ്ങിയവര്‍ സംസാരിച്ചു. വൈദികരും സന്യാസ സഭാംഗങ്ങളും വിശ്വാസികളുമുള്‍പ്പെടെ നിരവധി പേരാണ് മാര്‍ച്ചിൽ പങ്കെടുത്തത്.The post ‘കേക്കും വേണ്ട ലഡുവും വേണ്ട, അരമന കാണാൻ വരികയും വേണ്ട’; സംഘ പരിവാറിനെതിരെ കത്തോലിക്കാ കോൺഗ്രസ് മുദ്രാവാക്യം appeared first on Kairali News | Kairali News Live.