അന്യായമായി പിരിച്ചുവിട്ട ലോക്കോ പൈലറ്റിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ ധർണ സമരം സംഘടിപ്പിച്ചു. ജോലിസമയം അധികരിച്ചിട്ടും ജോലി ചെയ്യാൻ നിർബന്ധിച്ചപ്പോൾ വിശ്രമം ആവശ്യപ്പെട്ട കൊല്ലം ലോക്കോ പൈലറ്റ് ദീപുരാജിനെ പിരിച്ചുവിട്ട നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ALSO READ – 49 കുടുംബങ്ങളെ കൂടി വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയുടെ പുനരധിവാസ ലിസ്റ്റിൽ; ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കൂടുതൽ നടപടികള്‍ക്ക് രൂപം നൽകി മന്ത്രിസഭാ യോഗംതിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജരുടെ ഓഫീസിനുമുന്നിൽ നടത്തിയ ധർണ്ണ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലോക്കോ പൈലറ്റ് മാർക്കെതിരായ അന്യായ ചാർജ് ഷീറ്റുകളും ശിക്ഷാനടപടികളും പിൻവലിക്കുക, ഒഴിവുകൾ സമയബന്ധിതമായി നികത്തുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. വി ഐ രാജേഷ്, എം എം റോളി, കെവി മനോജ് കുമാർ, വർഗീസ് തുടങ്ങിയവർ സംസാരിച്ചുNews summary – All India Loco Running Staff Association organizes dharna demanding reinstatement of unjustly dismissed loco pilotThe post അന്യായമായി പിരിച്ചുവിട്ട ലോക്കോ പൈലറ്റിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്റെ ധർണ appeared first on Kairali News | Kairali News Live.