കോട്ടയത്ത് അപകടകരമായി വണ്ടിയോടിച്ചു പന്ത്രണ്ടോളം വാഹനങ്ങൾ ഇടിച്ചു തെറിപ്പിക്കുകയും നിരവധിപേർക്ക് പരുക്ക് പറ്റുകയും ചെയ്തകെഎസ്യു നേതാവ് ജൂബിൻ ജേക്കബിനെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ ചർച്ചയാകുകയാണ്. വ്യാജ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ വിദ്യയെ ക്രൂശിച്ച മാധ്യമങ്ങൾ ഇങ്ങിനെയൊരു വാർത്ത അറിഞ്ഞിട്ടു പോലുമില്ലെന്നും പോസ്റ്റിൽ പറയുന്നു.ALSO READ – സിൻഡിക്കേറ്റ് ഹാളിൻ്റെ താക്കോൽ കാണാനില്ല; മോഷണം നടന്നിരിക്കുന്നത് വിസിയുടെ അറിവോടെയെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ – കോട്ടയത്ത് മയക്കു മരുന്നും മദ്യവും ഉപയോഗിച്ച് അപകടകരമായി വണ്ടിയോടിച്ചു പന്ത്രണ്ടോളം വാഹനങ്ങൾ ഇടിച്ചു തെറിപ്പിക്കുകയും നിരവധിപേർക്ക് പരുക്ക് പറ്റുകയും ചെയ്ത സംഭവത്തിലെ പ്രതി കെഎസ്യു നേതാവ് ജൂബിൻ ജേക്കബിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒന്ന് പോയി നോക്കി. അഞ്ചു ദിവസങ്ങൾക്ക് മുന്നേ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ കോട്ടയം ജില്ലാ പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത പോസ്റ്ററിന് താഴെ “ഈ ഉത്തരവാദിത്തം വെറും ഒരു പദവിയല്ല ,ജനങ്ങൾക്കായുള്ള ഒരു പ്രതിജ്ഞയാണ്,ഇത് ഒരു പുതിയ യാത്രയുടെ തുടക്കം മാത്രം” എന്നയാൾ കുറിച്ചിട്ടുണ്ട്.ALSO READ – ഓണത്തിന് നാട്ടിലേക്കുണ്ടോ ? കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് ബുക്കിംഗുകൾ ആരംഭിച്ചുഅയാളുടെ കൂടെയുള്ള നേതാക്കന്മാരുമായുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടപ്പോഴും ഒരു കെഎസ്യു നേതാവ് സ്വാഭാവികമായി ചെയ്യുന്ന കാര്യങ്ങൾ എന്നതിനപ്പുറം ഒന്നും തോന്നിയില്ല, എന്നാൽ അങ്ങിനെ നിസ്സാരമല്ല കാര്യങ്ങൾ എന്ന് അയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വിളിച്ചു പറയുന്നുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശനും, ഷാഫി പറമ്പിലും,വിടി ബൽറാമും രാഹുൽ മാങ്കൂട്ടത്തിലും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുമായി ആത്മബന്ധമുള്ള,മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബവുമായി ഇഴയടുപ്പമുള്ള ഒരു കൊണ്ഗ്രെസ്സ് നേതാവ് ആണ് കേരളം ഇത് വരെ കണ്ടിട്ടില്ലാത്ത രീതിയിൽ വലിയൊരു അതിക്രമം പൊതു റോഡിൽ അഴിച്ചു വിട്ടത്.ഈ വാർത്ത കേവലം നിമിഷങ്ങൾക്കുള്ളിൽ മാത്രം മിന്നി മറയുന്ന വാർത്ത ശകലങ്ങൾ കൊണ്ട് കേരളത്തിലെ മാധ്യമങ്ങൾ തങ്ങൾ എവിടെയാണ് നിലയുറപ്പിക്കുന്നതെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കിയിട്ടുണ്ട്.ALSO READ – അടിമുടി മാറാനൊരുങ്ങി മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം; സമഗ്ര വികസനത്തിന് 177 കോടിയുടെ പദ്ധതിജോലിക്ക് വേണ്ടി കേവലം ഒരു പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന ആരോപണം നേരിട്ട ഇരുപത്തി നാലു വയസ്സ് മാത്രം പിന്നിട്ടഒരു പെൺകുട്ടിയെ സമാനതകളില്ലാത്ത വിധം ആക്രമിച്ച മാധ്യമങ്ങൾ പലതും ഇങ്ങിനെയൊരു വാർത്ത അറിഞ്ഞിട്ടു പോലുമില്ല.സാമൂഹ്യ മാധ്യമങ്ങളിൽ മാധ്യമ പ്രവർത്തകരും മാധ്യമങ്ങളും അകാരണമായി വിമര്ശിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്ന ചില സന്ദർഭങ്ങളിൽ പോലും അതവർ അർഹിക്കുന്നു എന്നൊരു തോന്നൽ ഉണ്ടാക്കുന്നത് വിദ്യയെ പോലുള്ള പെൺകുട്ടികളെ മാധ്യമങ്ങൾ വേട്ടയാടിയ ഓർമ്മകൾ മനസ്സിൽ നിന്ന് മായാതെ നില നിൽക്കുന്നത് കൊണ്ടാണ്. കെഎസ്യു നേതാവ് ജൂബിൻ ജേക്കബ് കോൺഗ്രസ് നേതാക്കളുമായി ആത്മബന്ധമുള്ള കോൺഗ്രസ് പ്രവർത്തകനാണ്,നേതാവാണ്. മനുഷ്യരുടെ സ്വൈര്യ ജീവിതത്തിനു വലിയ വെല്ലുവിളി സൃഷ്ടിച്ച ഈ വിഷയം പൊതു സമൂഹം ഗൗരവമായി ചർച്ച ചെയ്യണം.The post ഇതാണോ ജനങ്ങൾക്കായെന്ന പ്രതിജ്ഞ? കോട്ടയത്ത് ലഹരി ഉപയോഗിച്ച് വാഹനാപകടമുണ്ടാക്കിയ കെ എസ് യു നേതാവിനെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറൽ appeared first on Kairali News | Kairali News Live.